

ന്യൂഡല്‍ഹി: ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ പേരില്‍ ആം ആദ്മി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനും മകള്‍ക്കുമെതിരെ വധഭീഷണി. ഏഴ് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ കെജ്രിവാളിനെയും മകളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായുമാണ് പരാതി. നവംബര്‍ ആറിന് അജ്ഞാത നമ്പറില്‍ നിന്ന് തനിക്ക് ഭീഷണി ഫോണ്‍ കോളും തുടര്‍ന്ന് വാട്‌സ്ആപ്പ് സന്ദേശവും ലഭിച്ചതായി എഎപി എംഎല്‍എ ജര്‍ണൈല്‍ സിങ് മൊഹാലി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 'എച്ച്' എന്ന പേരിലാണ് മൊബൈല്‍ നമ്പര്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
സംഭവത്തില്‍ പണം തട്ടാനുള്ള ശ്രമം, ക്രിമിനല്‍ ഭീഷണി, ജീവന് ഭീഷണി തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അജ്ഞാതനായ വ്യക്തിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും ജര്‍ണൈല്‍ സിങ് ആവശ്യപ്പെട്ടു. ഭീഷണി സന്ദേശം അയച്ച മൊബൈല്‍ നമ്പറിന്റെ കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡുകള്‍, ഐപി ലോഗുകള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവ പരിശോധിച്ച് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കെജ്രിവാളിന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ പൊലീസും മറ്റ് സുരക്ഷാ ഏജന്‍സികളും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഭീഷണി സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട്, സമയവിവരങ്ങള്‍, അയച്ചയാളുടെ വിശദാംശങ്ങള്‍ എന്നിവയും തെളിവായി പൊലീസിന് കൈമാറിയിട്ടുണ്ട്.
Content Highlights: Arvind Kejriwal and his daughter have allegedly received death threats in the name of the Lawrence Bishnoi gang, with an unidentified caller demanding Rs 7 crore. AAP MLA Jarnail Singh has approached Mohali police, seeking an investigation and security measures for the family