

ന്യൂഡല്‍ഹി: രാംലീല മൈതാനിയിലെ ചലോ ദില്ലി പ്രതിഷേധത്തില്‍ പങ്കെടുക്കാത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂട്ട സ്സ്‌പെന്‍ഷന്‍. മധ്യപ്രദേശിലെ നേതാക്കള്‍ക്ക് എതിരെയാണ് നടപടി. ഒമ്പത് ജില്ലാ പ്രസിഡന്റുമാരടക്കം 60 പേരെ സസ്‌പെന്‍ഡ് ചെയ്തു. സംഘടനാപരമായ അച്ചടക്കമില്ലായ്മയെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.
അതേസമയം, കൂട്ട സസ്‌പെന്‍ഷനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുയര്‍ന്നു. ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയില്ലെന്ന് സസ്‌പെന്‍ഷന്‍ നേരിട്ട നേതാക്കള്‍ പരാതിയുയര്‍ത്തി. ഒമ്പത് ജില്ലാ പ്രസിഡന്റുമാര്‍, അഞ്ച് വൈസ് പ്രസിഡന്റുമാര്‍, 14 ജനറല്‍ സെക്രട്ടറിമാര്‍, 32 സെക്രട്ടറിമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

എസ്‌ഐആറിനെതിരെ ഡല്‍ഹിയില്‍ നടന്ന റാലിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ റാലിയില്‍ പങ്കെടുക്കാതിരുന്നതിനെ സംഘടനാ അച്ചടക്ക ലംഘനമായാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സംഘടനാ അച്ചടക്കം ഉറപ്പാക്കുന്നതിനും നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള നടപടിയായാണ് ഈ സസ്‌പെന്‍ഷനുകള്‍ വിലയിരുത്തപ്പെടുന്നത്. എസ്‌ഐആറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ ശക്തിപ്രകടനം നടത്തിയതിന് പിന്നാലെയാണ് നടപടി.
Content Highlights: Youth Congress has suspended 60 Madhya Pradesh leaders, including nine district presidents, for skipping the Chalo Delhi protest at Ramlila Maidan, citing organisational indiscipline. The mass suspension has sparked protests within the party