150 വിദ്യാലയങ്ങളില്‍ അധ്യാപകരില്ല, 3500 ഇടങ്ങളില്‍ ഒരാൾ മാത്രം;ഹിമാചല്‍ നിയമസഭയില്‍ മന്ത്രിയുടെ വെളിപ്പെടുത്തൽ

ശൂന്യ വേളയില്‍ ബിജെപി എംഎല്‍എ റീന കശ്യപ് ആണ് വിഷയം ഉയര്‍ത്തിയത്

150 വിദ്യാലയങ്ങളില്‍ അധ്യാപകരില്ല, 3500 ഇടങ്ങളില്‍ ഒരാൾ മാത്രം;ഹിമാചല്‍ നിയമസഭയില്‍ മന്ത്രിയുടെ വെളിപ്പെടുത്തൽ
dot image

ഷിംല: ഹിമാചല്‍ പ്രദേശില്‍ 150 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അധ്യാപകര്‍ ഇല്ലാതെയെന്ന് നിയമസഭയില്‍ മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി. ഈ വിഷയം കഴിഞ്ഞ ദിവസം സംസ്ഥാന നിയമസഭയിലും ചര്‍ച്ചയായിരുന്നു. ശൂന്യ വേളയില്‍ ബിജെപി എംഎല്‍എ റീന കശ്യപ് ആണ് വിഷയം ഉയര്‍ത്തിയത്. അവരുടെ നിയോജക മണ്ഡലമായ പച്ചാദില്‍ സ്‌കൂളുകള്‍ അധ്യാപകരില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ അടിന്തരമായി അധ്യാപക നിയനം നടത്തണെന്നും എംഎല്‍എ അവശ്യപ്പെട്ടു. ഇതിന് നല്‍കിയ മറുപടിക്കിടെയായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍.

സംസ്ഥാനത്ത് 1:10 എന്ന മികച്ച വിദ്യാര്‍ത്ഥി-അധ്യാപക അനുപാതമാണുള്ളതെന്നാണ് (PTR) ഈ വിഷയത്തില്‍ പ്രതികരിച്ച വിദ്യാഭ്യാസ മന്ത്രി രോഹിത് താക്കൂര്‍ പറഞ്ഞത്. അതായത്, ഓരോ 10 വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപകനെ വീതം നിയമിച്ചിരിക്കുന്നു എന്നായിരുന്നു വാദം. അതേയമയം വിദൂര പ്രദേശങ്ങളില്‍ ഇപ്പോഴും ജീവനക്കാരുടെ കുറവുണ്ട് എന്നത് ഒരു വൈരുദ്ധ്യമായി അവശേഷിക്കുന്നു. ഒരു പുനര്‍വിന്യാസ നടപടിക്രമത്തിലൂടെ (rationalisation process) ഈ പ്രദേശങ്ങളിലെ ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അധ്യാപകരെ നിയോഗിക്കുന്നതില്‍ വിവിധ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകാറുണ്ടെന്നും, ചിലപ്പോഴൊക്കെ നിയമന ഉത്തരവുകളില്‍ മാറ്റം വരുത്താറുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.

Also Read:

സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ റെക്കോര്‍ഡ് നേട്ടമായി 9,000 അധ്യാപക തസ്തികകള്‍ നികത്തിയിട്ടുണ്ടെന്നും നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് 6,500 അധ്യാപകരെ കൂടി നിയമിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഇതിന് പിന്നാലെയാണ് ഇതൊക്കെയാണെങ്കിലും സംസ്ഥാനത്ത് 150 സ്‌കൂളുകള്‍ അധ്യാപകരില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 3,500 സ്‌കൂളുകളില്‍ ആകെയുള്ളത് ഒരേയൊരു അധ്യാപകന്‍ മാത്രമാണെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കിയത്. കൂടാതെ, 15-ല്‍ താഴെ മാത്രം വിദ്യാര്‍ത്ഥികളുള്ള 2,500 സ്‌കൂളുകളുമുണ്ടെന്നും മന്ത്രി പറഞ്ഞു.

നേരത്തെ പച്ചാദ് മണ്ഡലത്തിലെ വിഷയം ഉന്നയിച്ചുകൊണ്ട്, തന്റെ മണ്ഡലത്തിലെ 12 സ്‌കൂളുകളില്‍ ഒരൊറ്റ അധ്യാപകന്‍ പോലുമില്ലെന്ന് കാശ്യപ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതില്‍ പല സ്‌കൂളുകളിലും 40-ല്‍ അധികം വിദ്യാര്‍ത്ഥികളുണ്ട്. അധ്യാപകരെ നിയമിക്കുന്നതിനായി രക്ഷിതാക്കള്‍ സ്വന്തം നിലയ്ക്ക് പണം സമാഹരിക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. നരാഗിലെ ആറ് സ്‌കൂളുകളിലും സരഹാനിലെ അഞ്ച് സ്‌കൂളുകളിലും അധ്യാപകരില്ല. പ്രിന്‍സിപ്പല്‍മാരുടെയും ലക്ചറര്‍മാരുടെയും നിരവധി തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.

Also Read:

'സിംഗിള്‍-ടീച്ചര്‍' സ്‌കൂളുകളില്‍ (ഒരൊറ്റ അധ്യാപകന്‍ മാത്രമുള്ള സ്‌കൂളുകളില്‍) അധ്യാപകരെ നിയമിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു നയം രൂപീകരിച്ചുവരികയാണെന്നാണ് വിഷയത്തില്‍ ഇടപെട്ടുകൊണ്ട് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു അറിയിച്ചത്. സിര്‍മൗറിനെ കേന്ദ്ര സര്‍ക്കാര്‍ ഒരു 'ആസ്പിരേഷണല്‍ ഡിസ്ട്രിക്റ്റ്' (വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്നതും എന്നാല്‍ പുരോഗതിക്ക് സാധ്യതയുള്ളതുമായ ജില്ല) ആയി പ്രഖ്യാപിച്ചിട്ടുണ്ടെന്നും, ഈ ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അധ്യാപക നിയമനത്തിനായുള്ള എഴുത്തുപരീക്ഷകളില്‍ വിജയിച്ച് തിരഞ്ഞെടുക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Around 150 schools in Himachal Pradesh are functioning without teachers, according to a statement made by the Education Minister in the state Assembly. BJP MLA Reena Kashyap raised the issue during Zero Hour, highlighting the situation in schools in her Pachhad constituency and calling for urgent teacher appointments.

dot image
To advertise here,contact us
dot image