

തിരുവനന്തപുരം: സുകുമാരക്കുറുപ്പ് കേസ് നാല് പതിറ്റാണ്ടായി തീര്‍പ്പാക്കാനാകാത്ത എല്‍പി (Long Pending) കേസ് ആണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വരുന്ന വിവരങ്ങളുടെ നിജസ്ഥിതി എന്താണ് എന്ന് അറിയണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രൂണൈയില്‍ സുകുമാരക്കുറുപ്പിനോട് സാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇപ്പോള്‍ നിലനില്‍ക്കുന്നത് അഭ്യൂഹങ്ങള്‍ ആണെന്ന് പറഞ്ഞ അദ്ദേഹം ക്രൈംബ്രാഞ്ച് എഡിജിപിയോട് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പറഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കി. ഇന്നലെയാണ് ഡിവൈഎസ്പി എച്ച് വെങ്കിടേഷിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചിരുന്നത്. അന്വേഷണം നടക്കട്ടെ എന്നും ചെന്നിത്തല പറഞ്ഞു. ചാക്കോ വധക്കേസില്‍ അലി അക്ബറിന്റെ റിപ്പോര്‍ട്ട് പൂഴ്ത്തി എന്ന ആരോപണത്തില്‍ പ്രതികരിച്ച അദ്ദേഹം വയലാര്‍ രവി ആഭ്യന്തര മന്ത്രി ആയ കാലം തൊട്ട് ഉള്ള കേസാണെന്നും ഇനി എന്ത് പൂഴ്ത്താനാണെന്നും ചോദിച്ചു. കേരള പൊലീസ് ഇന്റര്‍ പോളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയം ആണെന്നും ആഭ്യന്ത മന്ത്രി പറഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും വലിയ നര്‍ക്കോ ഹണ്ട് ആണ് നടക്കുന്നത്. ഓണം വളരെ സമാധാനപരമായിരുന്നെന്നും ഒരിടത്തും ക്രമസമാധാന പ്രശ്‌നം ഇല്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൂഫാന്റെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും. തൂഫാന്‍ വന്നതുകൊണ്ട് മദ്യ ഉപയോഗം കൂടി എന്ന് താന്‍ പറയുന്നില്ലെന്ന് സൂചിപ്പിച്ച അദ്ദേഹം മാരക ലഹരികളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കി.
Content Highlights: Home Minister Ramesh Chennithala described the Sukumara Kurup case as a long-pending case that has remained unresolved for four decades. Responding to reports about an elderly man in Brunei who reportedly resembles Kurup, he said the authenticity of the information needs to be verified.