ഗുജറാത്തില്‍ 7,150 ലിറ്റര്‍ മായം ചേര്‍ത്ത പാല്‍ പിടികൂടി നശിപ്പിച്ചു

പൊലീസും ഭക്ഷ്യ സുരക്ഷാ വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് വ്യാജ പാൽ ഉൽപ്പന്നങ്ങൾ പിടികൂടിയത്

ഗുജറാത്തില്‍ 7,150 ലിറ്റര്‍ മായം ചേര്‍ത്ത പാല്‍ പിടികൂടി നശിപ്പിച്ചു
dot image

ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം ചേര്‍ത്ത പാലും 120 കിലോ വെജിറ്റബിള്‍ നെയ്യും 15 കിലോ പാല്‍ പൊടിയുമാണ് പൊലീസ് പിടിച്ചെടുത്തത്. പൊലീസും ഭക്ഷ്യ സുരക്ഷാ വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് വ്യാജ ഡയറി വസ്തുക്കള്‍ പിടികൂടിയത്.

ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കള്‍ നശിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. പൊലീസിന്റെ പരിശോധനയ്ക്കിടെ പിടികൂടിയ വസ്തുക്കള്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സാനിധ്യത്തിലാണ് നശിപ്പിച്ചത്. ഇത് വില്‍പ്പന നടത്തിയിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

Also Read:

പ്രതികള്‍ എങ്ങനെയാണ് മായം ചേര്‍ത്ത പാല്‍ നിര്‍മ്മിച്ചിരുന്നതെന്നും, എത്ര കാലമായി ഈ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും, എവിടെയൊക്കെയാണ് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തിരുന്നതെന്നും കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഈ സംഘവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാവര്‍ക്കുമെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.

Content Highlights: Police and food safety officials have seized 7,150 litres of adulterated milk along with 120 kg of vegetable ghee and 15 kg of milk powder in Gujarat’s Kalavad. The seized products were destroyed in the presence of food safety officials, with authorities warning that their sale could have posed serious health risks.

dot image
To advertise here,contact us
dot image