'ഡാര്‍ക് ഹ്യൂമര്‍'; പ്രള്‍ഹാദ് ജോഷിയുടെ നിയമനത്തെ പരിഹസിച്ച് ബിജെപി നേതാവിന്റെ മകള്‍

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിലും യശ്വസിനി പങ്കെടുത്തിരുന്നു

'ഡാര്‍ക് ഹ്യൂമര്‍'; പ്രള്‍ഹാദ് ജോഷിയുടെ നിയമനത്തെ പരിഹസിച്ച് ബിജെപി നേതാവിന്റെ മകള്‍
dot image

ഡല്‍ഹി: പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയെ നിയമിച്ചത് ഡാര്‍ക് ഹ്യൂമറാണെന്ന് പരിഹസിച്ച് ബിജെപി നേതാവിന്റെ മകള്‍. ഉത്തര്‍പ്രദേശിലെ ഫത്തേപുര്‍ സദര്‍ മുന്‍ എംഎല്‍എ വിക്രം സിങ്ങിന്റെ മകളും കണ്ടന്റ് ക്രിയേറ്ററായ യശസ്വിനി രാജ് സിങ്ങുമാണ് പ്രള്‍ഹാദ് ജോഷിയെ പരിഹസിച്ച് രംഗത്തെത്തിയത്. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിലും യശ്വസിനി പങ്കെടുത്തിരുന്നു. അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു യശ്വസിനയുടെ പ്രതികരണം.

മുന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയെയും യശസ്വിനി രാജ് പരിഹസിച്ചു. ധര്‍മേന്ദ്ര പ്രധാന്റെ രാജി രക്തസാക്ഷിത്വമാണെന്ന് അവര്‍ പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന രാജിക്കത്തിലെ ദേശവിരുദ്ധ ശക്തികള്‍ എന്ന പ്രയോഗത്തെയും അവര്‍ വിമര്‍ശിച്ചു. സിജെപി ചെയ്തത് വളരെ നല്ല കാര്യമാണെന്നും അവര്‍ അഭിനന്ദിച്ചു. 'മീമുകളിലൂടെയും നൂതന സന്ദേശങ്ങളിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും സിജെപിക്ക് അരാഷ്ട്രീയരായവരെയും ആവേശഭരിതരാക്കാന്‍ സാധിച്ചു', യശ്വസിന പറഞ്ഞു. താന്‍ പിതാവുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്നും സാമ്പത്തികമായി സ്വതന്ത്രയായ താന്‍ തനിച്ചാണ് താമസിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ബിജെപി എംപി അപരാജിത സാരങ്കിയുടെ മകള്‍ അര്‍ച്ചിത സച്ചിന്‍ രഹാറും കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സന്തോഷിക്കുന്ന ഒരു പോസ്റ്റ് അര്‍ച്ചിത പങ്കുവെച്ചിരുന്നു. 'എന്റെ കുടുംബം ഡിപിക്കൊപ്പമാണ്. എന്നാല്‍ ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ്', എന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് അര്‍ച്ചിത പങ്കുവെച്ചിരുന്നു.

നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് രാജ്യവ്യാപകമായി വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത്. സമരം അവസാനിപ്പിക്കണമെങ്കില്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കണമെന്ന ആവശ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ പ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തു. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നു. ദേശീയ വിദ്യാഭ്യാസ നയം ശക്തമായി നടപ്പിലാക്കുന്നതിനായാണ് ആര്‍എസ്എസ് പശ്ചാത്തലമുള്ള ധര്‍മേന്ദ്ര പ്രധാനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ബിജെപി നിയോഗിച്ചതെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.

ധര്‍മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചത്. കര്‍ണാടകയിലെ ധാര്‍വാഡ് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് പ്രള്‍ഹാദ് ജോഷി. അഞ്ചുതവണ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മുമ്പ് കല്‍ക്കരി, ഖനനം, പാര്‍ലമെന്ററി കാര്യം എന്നീ മന്ത്രാലയങ്ങളുടെ ചുമതലയും നിര്‍വഹിച്ചിട്ടുണ്ട്.

Content Highlights: The daughter of a BJP leader has mocked the appointment of Prahlad Joshi as the new Union Education Minister, calling it "dark humour." Her remarks have drawn attention amid ongoing political reactions to the ministerial appointment.

dot image
To advertise here,contact us
dot image