വിദ്യാര്‍ത്ഥികളിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കരുത്, ബിജെപി ചര്‍ച്ചയ്ക്ക് തയ്യാര്‍: ജെ പി നദ്ദ

ആരോപണം സര്‍ക്കാര്‍ അന്വേഷിക്കുമെന്നും ജനങ്ങള്‍ മുമ്പില്‍ സത്യം കൊണ്ട് വരുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു

വിദ്യാര്‍ത്ഥികളിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കരുത്, ബിജെപി ചര്‍ച്ചയ്ക്ക് തയ്യാര്‍: ജെ പി നദ്ദ
dot image

ന്യൂഡൽഹി: ഡല്‍ഹിയിലെ സിജെപി സമരത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി ജെ പി നദ്ദ. വിദ്യാര്‍ത്ഥികളിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കരുതെന്നും വിദ്യാര്‍ത്ഥികളുടെ ഭാവിയല്ല കോണ്‍ഗ്രസിന്റെ വിഷയമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും വിഷയത്തില്‍ ആഴത്തിലുള്ള ചര്‍ച്ച വേണമെന്നും നദ്ദ പറഞ്ഞു. രാജ്യത്തിന്റെ ഭാവി ഭരണ പ്രതിപക്ഷത്തിന്റെ ഉത്തരവദിത്വമാണെന്ന് ചൂണ്ടിക്കാട്ടിയ നദ്ദ മോദി സര്‍ക്കാര്‍ ഉത്തരവാദിത്വമുള്ള സര്‍ക്കാരാണെന്നും അവകാശപ്പെട്ടു.

നിരാഹാര സമരം നടത്തുന്ന സോനം വാങ്ങ്ചുക്കിനായി വളരെ മികച്ച നിലയില്‍ ചര്‍ച്ച നടന്നുവെന്നും. പറയാനുള്ള കാര്യങ്ങള്‍ എഴുതി നല്‍കാന്‍ പറഞ്ഞിട്ടുണ്ടെന്നും നദ്ദ പറഞ്ഞു. വാങ്ചുക്കിനോട് നിരാഹാര സമരം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സോനത്തിന്റെ തുറന്ന കത്തിന് മറുപടി നല്‍കുമെന്നും നദ്ദ വ്യക്തമാക്കി. ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു നദ്ദയുടെ പ്രതികരണം.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും കേന്ദ്രമന്ത്രി ജെ പി നദ്ദ പ്രതികരിച്ചു. ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന രാഹുല്‍ ഗാന്ധിയുടെ വാദം തള്ളിയാണ് ജെ പി നദ്ദ പ്രതികരിച്ചത്. ആരോപണം സര്‍ക്കാര്‍ അന്വേഷിക്കുമെന്നും ജനങ്ങള്‍ മുമ്പില്‍ സത്യം കൊണ്ട് വരുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ഭരണക്കാലത്തെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍ എടുത്തുക്കാട്ടിയായിരുന്നു ജെ പി നദ്ദയുടെ വാദം. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശ് സ്‌കൂള്‍ പരീക്ഷയിലും സര്‍വ്വീസ് പരീക്ഷയിലും ചോദ്യ പേപ്പര്‍ ചോര്‍ച്ച നടക്കുന്ന കാലമാണിതെന്നും നദ്ദ കുറ്റപ്പെടുത്തി. തെലങ്കാന, തമിഴ്‌നാട്, ബംഗാള്‍, കേരള പിഎസ്സി പരീക്ഷയിലും ചോദ്യ പേപ്പര്‍ ചോര്‍ച്ച കണ്ടത് കോണ്‍ഗ്രസ് ഭരണ കാലത്താണെന്നും നദ്ദ ആരോപിച്ചു. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയില്‍ 150ഓളം പേപ്പര്‍ ചോര്‍ച്ചകളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്നും എല്ലാ കേസുകളും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും നദ്ദ പറഞ്ഞു.

വിദ്യാര്‍ത്ഥികളിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കരുതെന്നും വിദ്യാര്‍ത്ഥികളുടെ ഭാവിയല്ല കോണ്‍ഗ്രസിന്റെ വിഷയമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും വിഷയത്തില്‍ ആഴത്തിലുള്ള ചര്‍ച്ച വേണമെന്നും നദ്ദ പറഞ്ഞു. രാജ്യത്തിന്റെ ഭാവി ഭരണ പ്രതിപക്ഷത്തിന്റെ ഉത്തരവദിത്വമാണെന്ന് ചൂണ്ടിക്കാട്ടിയ നദ്ദ മോദി സര്‍ക്കാര്‍ ഉത്തരവാദിത്വമുള്ള സര്‍ക്കാരാണെന്നും അവകാശപ്പെട്ടു.

നിരാഹാര സമരം നടത്തുന്ന സോനം വാങ്ങ്ചുക്കമായി വളരെ മികച്ച നിലയില്‍ ചര്‍ച്ച നടന്നു. പറയാനുള്ള കാര്യങ്ങള്‍ എഴുതി നല്‍കാന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തോട് നിരാഹാര സമരം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സോനത്തിന്റെ തുറന്ന കത്തിന് മറുപടി നല്‍കുമെന്നും നദ്ദ വ്യക്തമാക്കി. ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നദ്ദയുടെ പ്രതികരണം.

Content Highlights: Union Minister J P Nadda has responded to the controversy surrounding the alleged NEET question paper leak.

dot image
To advertise here,contact us
dot image