കൊലപാതകമെന്ന് പിതാവിന്റെ ആരോപണം: യുപിയില്‍ ഗര്‍ഭിണിയുടെ മൃതദേഹം പുറത്തെടുത്തു; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കേസ്

പൊലീസിനെ വിവരം അറിയിക്കാതെയാണ് യുവതിയുടെ മൃതദേഹം സംസ്‌കരിച്ചതെന്നാണ് റിപ്പോര്‍ട്ട്

കൊലപാതകമെന്ന് പിതാവിന്റെ ആരോപണം: യുപിയില്‍ ഗര്‍ഭിണിയുടെ മൃതദേഹം പുറത്തെടുത്തു; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കേസ്
dot image

മുസാഫര്‍നഗര്‍: യുപിയില്‍ പിതാവിന്റെ പരാതിയെ തുടര്‍ന്ന് 28കാരിയായ ഗര്‍ഭിണിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. സ്ത്രീധനം ആവശ്യപ്പെട്ട് തന്റെ മകളെ കൊലപ്പെടുത്തിയെന്നാണ് പിതാവിന്റെ ആരോപണം. ഞായറാഴ്ചയാണ് മൃതദേഹം പുറത്തെടുത്തത്.

യുവതിയുടെ ഭര്‍ത്താവ്, ഭര്‍തൃപിതാവ്, മാതാവ് എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇക്കഴിഞ്ഞ ജൂണ്‍ 29ന് പൊലീസിനെ വിവരം അറിയിക്കാതെയാണ് യുവതിയുടെ മൃതദേഹം സംസ്‌കരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

രത്തന്‍പുരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റിയാവാലി ഗ്രാമത്തില്‍ നിന്നുള്ള യുവതിയുടെ മൃതദേഹം ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് പുറത്തെടുത്തതെന്ന് സര്‍ക്കിള്‍ ഓഫീസര്‍ ഗജേന്ദ്രപാല്‍ സിങ് അറിയിച്ചു. പൊലീസ് സുരക്ഷയില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു നടപടി.

യുവതിയുടെ മൃതദേഹം പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 2023 മാര്‍ച്ച് 11നായിരുന്നു യുവതിയുടെ വിവാഹം. മകളെ ഭര്‍ത്താവും വീട്ടുകാരും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് പിതാവ് ആരോപിക്കുന്നത്.

Content Highlights: Police in Uttar Pradesh exhumed the body of a pregnant woman following allegations made by her father. A case has been registered against her in-laws, and authorities have begun an investigation into the circumstances surrounding her death.

dot image
To advertise here,contact us
dot image