ഇനി സമര മുഖത്തേയ്ക്ക്: വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങി സിജെപി നേതാവ് അഭിജീത് ദീപ്കെ

പ്രതിഷേധത്തിന് അനുമതി ലഭിച്ചതിനാൽ അഭിജീത് ദീപ്കെ പാർലമെൻ്റ് സ്‌ട്രീറ്റ് പോലീസ് സ്റ്റേഷനിലേയ്ക്ക് പോകില്ലെന്നാണ് റിപ്പോർട്ട്

ഇനി സമര മുഖത്തേയ്ക്ക്: വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങി സിജെപി നേതാവ് അഭിജീത് ദീപ്കെ
dot image

ന്യൂഡൽഹി: രാവിലെ ഡൽഹി വിമാനത്താവളത്തിൽ എത്തിയ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ വിമാനത്താവളത്തിന് പുറത്തിറങ്ങി. അംബേദ്കറിൻ്റെ പുസ്തകം ഉയർത്തിപ്പിടിച്ചാണ് അഭിജീത് ദീപ്കെ വിമാനത്താവളത്തിന് പുറത്തേയ്ക്ക് വന്നത്. പ്രതിഷേധത്തിന് അനുമതി ലഭിച്ചതിനാൽ അഭിജീത് ദീപ്കെ പാർലമെൻ്റ് സ്‌ട്രീറ്റ് പോലീസ് സ്റ്റേഷനിലേയ്ക്ക് പോകില്ലെന്നാണ് റിപ്പോർട്ട്. പ്രതിഷേധക്കാർ നേരെ ജന്തർ മന്തറിലേയ്ക്ക് എത്തണമെന്ന് സിജെപി അറിയിച്ചിട്ടുണ്ട്. പാർലമെൻ്റ് സ്‌ട്രീറ്റ് പോലീസ് സ്റ്റേഷനിൽ രാവിലെ 9 മണിക്ക് എത്തിച്ചേരണമെന്നായിരുന്നു നേരത്തെ സിജെപി നേതൃത്വം അറിയിച്ചിരുന്നത്.

രാവിലെ 7.37നാണ് ഇന്ത്യയിൽ എത്തിയ വിവരം അഭിജീത് ദീപ്കെ ഇന്ത്യയിൽ എത്തിയ വിവരം സാമൂഹ്യമാധ്യമ പോസ്റ്റ് വഴി അറിയിച്ചത്. വിമാനത്താവളത്തിൽ എത്തിയ അഭിജീത് ദീപ്കെയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. വിമാനത്താവളത്തിൽ നിന്നും അഭിജീത് ദീപ്കെ പുറത്തിറങ്ങാൻ വൈകിയതോടെ ജന്തർ മന്തറിൽ നിശ്ചയിച്ചിരുന്ന സിജെപിയുടെ പ്രതിഷേധ പരിപാടി വൈകിയേക്കും. നിയമപരമായ നടപടിക്രമം പൂർത്തിയാക്കാനുള്ള താമസമാണ് വിമാനത്താവളത്തിൽ ഉണ്ടായതെന്നാണ് സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ പരസ്യ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഐ ദേശീയ കൗൺസിൽ അം​ഗം ആനി രാജ, അഭിനേതാവ് പ്രകാശ് രാജ്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് തുടങ്ങിയ പ്രമുഖർ സിജെപിയുടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐയും ഐസയും സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വലിയ സ്വീകാര്യത കിട്ടിയ കോക്രോച്ച് ജനതാ പാർട്ടി പരസ്യമായി തെരുവിലേയ്ക്ക് വരുമ്പോൾ എന്താണ് സംഭവിക്കുക എന്നതാണ് ആകാംക്ഷയോടെ രാജ്യം ഉറ്റുനോക്കുന്നത്.

പ്രതിഷേധത്തെ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനിടെ ഡൽഹി പൊലീസ് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാ​ഗമായി ന്യൂഡൽഹി ജില്ലയെ 12 സോണുകളാക്കി തിരിച്ചിട്ടുണ്ട്. ഓരോ സോണിനും ഡിസിപിമാർക്ക് പ്രത്യേക സുരക്ഷാ ചുമതല നൽകിയിട്ടുണ്ട്. ജന്തർമന്ദിറിൽ മാത്രം 2000 പൊലീസുകാരെ നിയോ​ഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ വസതിക്കും അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Content Highlights: JPI leader Abhijeet Deepke landed and immediately exited the airport to join the ongoing protest. Watch the latest updates as the political agitation intensifies with his direct entry into the protest front.

dot image
To advertise here,contact us
dot image