ഇഷ്ടനേതാവ് മോദിയോ രാഹുലോ? തൊട്ടുകാണിച്ച് താപ്‌സി പന്നു, ഇനിയും ഇവിടെ ജീവിക്കണമെന്ന് മറുപടി, ചർച്ചയായി വീഡിയോ

നിരവധിപ്പേരാണ് താപ്‌സിയുടെ ഈ മറുപടിയെ പ്രശംസിച്ച് രംഗത്തെത്തിയത്

ഇഷ്ടനേതാവ് മോദിയോ രാഹുലോ? തൊട്ടുകാണിച്ച് താപ്‌സി പന്നു, ഇനിയും ഇവിടെ ജീവിക്കണമെന്ന് മറുപടി, ചർച്ചയായി വീഡിയോ
dot image

ന്യൂഡല്‍ഹി: ആരാണ് ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവെന്ന ചോദ്യത്തിന് നടി താപ്‌സി പന്നു നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഒരു ടെലിവിഷന്‍ പരിപാടിയില്‍ നിന്നുള്ള വീഡിയോ ക്ലിപ്പാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ആരാണ് നിങ്ങളുടെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാവെന്ന് ചോദിച്ചുകൊണ്ട് അവതാരകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും ചിത്രങ്ങള്‍ താപ്സിയെ കാണിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് താപ്‌സി പന്നു തെരഞ്ഞെടുത്തത്.

തുടര്‍ന്ന് താരം നല്‍കിയ മറുപടിയാണ് വേറലായിരിക്കുന്നത്. 'എനിക്ക് ഇനിയും ഈ രാജ്യത്ത് ജീവിക്കണം' എന്നായിരുന്നു അവര്‍ പറഞ്ഞത്. നിരവധിപ്പേരാണ് താപ്‌സിയുടെ ഈ മറുപടിയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇതിഹാസപരമായ ട്രോളെന്നായിരുന്നു പലരും ഇതിനെ വിശേഷിപ്പിച്ചത്.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തോടുള്ള കൃത്യമായ പരിഹാസമാണ് നടി നല്‍കിയതെന്നും പലരും അഭിപ്രായപ്പെട്ടു.
സ്വന്തം രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറയാന്‍ താരങ്ങള്‍ ഭയപ്പെടുന്ന സാഹചര്യം നിലനില്‍ക്കവെ താപ്‌സി നല്‍കിയ മറുപടി മൂര്‍ച്ചയുള്ളതാണെന്നും പലരും പറയുന്നു. നിരവധിപ്പേരാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോയുടെ പൂർണ ഭാഗം പുറത്തുവന്നിട്ടില്ല.

Content Highlights: Taapsee Pannu's answer to the question of who her favorite political leader is has gone viral on social media

dot image
To advertise here,contact us
dot image