തമിഴ്നാട്ടിലെ 1.31 കോടി സ്ത്രീകളുടെ ബാങ്ക്അക്കൗണ്ടിലേക്ക് 5,000 രൂപ;മാര്‍ച്ചിലെയും ഏപ്രിലിലെയും തുകയും നല്‍കി

തമിഴ് സ്ത്രീകളുടെ പിന്തുണയോടെ അടുത്ത തവണയും അധികാരത്തിൽ വരുമെന്ന് സ്റ്റാലിൻ അറിയിച്ചു

തമിഴ്നാട്ടിലെ 1.31 കോടി സ്ത്രീകളുടെ ബാങ്ക്അക്കൗണ്ടിലേക്ക് 5,000 രൂപ;മാര്‍ച്ചിലെയും ഏപ്രിലിലെയും തുകയും നല്‍കി
dot image

ചെന്നൈ : തമിഴ്നാട്ടിലെ 1.31 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 5000 രൂപ വീതം കൈമാറി ഡിഎംകെ സർക്കാർ. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ സുപ്രധാന നീക്കം. സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായിയാണ് തുക കൈമാറിയത്. മാസം 1000 രൂപ അടക്കം 5000 രൂപ കൈമാറിയത്. ഫെബ്രുവരിയിലെ തുകയ്‌ക്കൊപ്പം മാർച്ച്‌, ഏപ്രിൽ മാസങ്ങളിലെ തുക മുൻ‌കൂറായി നൽകി. ഇതിനുപുറമെ വേനൽക്കാല പ്രത്യേക ആനുകൂല്യമായി 2000 രൂപയും കൈമാറി.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പദ്ധതി മരവിപ്പിക്കാനുള്ള നിക്ഷിപ്ത താൽപ്പര്യക്കാരുടെ ശ്രമങ്ങളെ ചെറുക്കുന്നതിനാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ് സ്ത്രീകളുടെ പിന്തുണയോടെ അടുത്ത തവണയും അധികാരത്തിൽ
വരുമെന്ന് സ്റ്റാലിൻ അറിയിച്ചു.

അധികാരത്തിൽ വന്നാൽ സുരക്ഷാ പദ്ധതിയിലെ 1,000 രൂപ എന്നത് 2,000 രൂപയായി ഉയർത്തി നൽകും. എന്റെ സഹോദരിമാർക്ക് ഈ മുത്തുവേൽ കരുണാനിധി സ്റ്റാലിൻ നൽകുന്ന വാഗ്ദാനമാണിത്. നമ്മൾ ഒന്നായി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുണഭോക്താക്കൾ
തുക വിവേകപൂർവ്വം വിനിയോഗിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു. അതേസമയം സ്റ്റാലിന്‍റെ സുപ്രധാന നീക്കത്തെ രൂക്ഷവിമർശിച്ച് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും വിജയ് ആരോപിച്ചു

Content Highlight : The Tamil Nadu government has credited ₹5,000 into the bank accounts of 1.31 crore women beneficiaries under its women’s welfare cash scheme.

dot image
To advertise here,contact us
dot image