ട്രെയിൻ യാത്രാക്കൂലി നിശ്ചയിക്കുന്നത് വ്യാപര രഹസ്യമാണ്, വെളിപ്പെടുത്താൻ ആവില്ല: ഇന്ത്യൻ റെയിൽവെ മന്ത്രാലയം

ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം വെളിപ്പെടുത്താനാകില്ലെന്ന വിവാദ നിലപാടുമായി ഇന്ത്യൻ റെയിൽവെ

ട്രെയിൻ യാത്രാക്കൂലി നിശ്ചയിക്കുന്നത് വ്യാപര രഹസ്യമാണ്, വെളിപ്പെടുത്താൻ ആവില്ല: ഇന്ത്യൻ റെയിൽവെ മന്ത്രാലയം
dot image

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നതിൻ്റെ മാനദണ്ഡം വെളിപ്പെടുത്താനാകില്ലെന്ന വിവാദ മറുപടിയുമായി ഇന്ത്യൻ റെയിൽവെ. ട്രെയിൻ ടിക്കറ്റുകളുടെ അടിസ്ഥാന നിരക്ക് നിർണയിക്കുന്ന മാനദണ്ഡം അന്വേഷിച്ചുള്ള വിവരാവകാശ ചോദ്യത്തിനാണ് ഇന്ത്യൻ റെയിൽവെയുടെ മറുപടി. രാജ്യത്തെ പൊതുമേഖല സ്ഥപനമായ ഇന്ത്യൻ റെയിൽവെയുടെ വിചിത്ര മറുപടി വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ട്രെയിൻ ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നത് വ്യാപാര രഹസ്യമാണെന്നും അത് വിവരാവകാശ നിയമ പ്രകാരം വെളിപ്പെടുത്താൻ കഴിയില്ലെന്നും ഇന്ത്യൻ റെയിൽവെ മന്ത്രാലയം വിവരാവകാശ കമ്മീഷനെ അറിയിച്ചു. ആർ ടി ഐ യുടെ 8(1)ഡി പ്രകാരം ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നത് വ്യാപാര രഹസ്യമായി കണക്കാക്കി പൊതുസമൂഹത്തിന് വെളിപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു റെയിൽവെ മന്ത്രാലയത്തിൻ്റെ വിശദീകരണം.

ട്രെയിൻ ടിക്കറ്റുകളുടെ അടിസ്ഥാന നിരക്ക് വ്യക്തമാക്കൽ,വിലനിർണ്ണയം, തത്കാൽ ബുക്കിംഗുകളുടെ വിലനിർണ്ണയം,പശ്ചിമ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിനെക്കുറിച്ച് പ്രത്യേകമായി പരാമർശിക്കുന്ന വിവരാവകാശ അപേക്ഷ തള്ളികളഞ്ഞു കൊണ്ടാണ് ഇന്ത്യൻ റെയിൽവെ ഇത് വ്യക്തമാക്കിയത്. 2024 ജനുവരി 25-ന് സമർപ്പിച്ച ഓൺലൈൻ അപേക്ഷയിൽ വിവരാവകാശ അപേക്ഷ തള്ളികളഞ്ഞത്

Content Highlights: Indian Railways has stated that it cannot disclose the criteria used for determining ticket fares, taking a controversial position on the issue.

dot image
To advertise here,contact us
dot image