'ഹു കെയേഴ്‌സ് അല്ല, വി കെയർ': ഹെൽപ്പ്‌ലൈൻ നമ്പർ പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി വീണാ ജോർജ്

നീതി ലഭിക്കാന്‍, പ്രതിസന്ധികളെ അതിജീവിക്കാന്‍, ജീവിതത്തിലെ സ്വപ്നങ്ങള്‍ തിരിച്ചുപിടിക്കാന്‍ സംസ്ഥാന സർക്കാറും വനിത വികസന കോർപ്പറേഷനും ഒപ്പം ഉണ്ടെന്നാണ് വീണാ ജോർജ് പറയുന്നത്

'ഹു കെയേഴ്‌സ് അല്ല, വി കെയർ': ഹെൽപ്പ്‌ലൈൻ നമ്പർ പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി വീണാ ജോർജ്
dot image

കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഒളിയമ്പുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. 'ഹൂ കെയേഴ്‌സ് അല്ല, വി കെയര്‍' എന്ന കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷൻ്റെ പോസ്റ്ററാണ് വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഏറെ വിശ്വസിച്ച വ്യക്തികളില്‍ നിന്നോ മറ്റുളളവരില്‍ നിന്നോ ജീവിതത്തില്‍ തിക്താനുഭവങ്ങളുണ്ടാകുമ്പോള്‍ തോറ്റ് പോകരുതെന്നും ഭീഷണിയിലേക്കും ബ്ലാക്ക് മെയിലിങ്ങിലേക്കും വാക്കുകള്‍ മാറിയാല്‍, ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നാല്‍ നിങ്ങളുടെ സ്വകാര്യത നിലനിലനിർത്തിക്കൊണ്ട് തന്നെ നീതി ലഭിക്കാന്‍ സംസ്ഥാന സര്‍ക്കരും വനിതാ വികസന കോര്‍പ്പറേഷനും ഒപ്പമുണ്ടെന്നാണ് വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. കൗണ്‍സലിങ്ങ്, നിയമോപദേശം, അടിയന്തര സംരക്ഷണം തുടങ്ങിയ സഹായങ്ങളുമായി 24 മണിക്കൂറും 181 ഹെല്‍പ്പ്‌ലൈന്‍ നിങ്ങള്‍ക്കായുണ്ടെന്നും മടിക്കാതെ നേരിട്ട് വിളിക്കാമെന്നും മന്ത്രി പറയുന്നു.

വീണാ ജോര്‍ജിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം

ജീവിതത്തില്‍ തോറ്റ് പോകരുത് . ഏറെ വിശ്വസിച്ച വ്യക്തികളിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ ജീവിതത്തില്‍ പലർക്കും തിക്താനുഭവങ്ങള്‍ ഉണ്ടായേക്കാം. തളര്‍ന്ന് പോകരുത്. മടിച്ച് നിൽക്കാതെ നേരിടാം. വ്യക്തി മര്യാദകളും ജനാധിപത്യ മര്യാദകളും വിട്ട് ഭീഷണിയിലേക്കും ബ്ലാക് മെയ്‌ലിങ്ങിലേക്കും വാക്കുകള്‍ മാറിയാൽ, ശാരീരികവും മാസികവുമായുള്ള പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നാല്‍ ചെറുക്കാം. നിങ്ങളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ട് തന്നെ നീതി ലഭിക്കാന്‍, പ്രതിസന്ധികളെ അതിജീവിക്കാന്‍, ജീവിതത്തിലെ സ്വപ്നങ്ങള്‍ തിരിച്ചുപിടിക്കാന്‍ സംസ്ഥാന സർക്കാറും വനിത വികസന കോർപ്പറേഷനും ഒപ്പം ഉണ്ട്. കൗൺസലിങ്ങ്, നിയമോപദേശം, അടിയന്തര സംരക്ഷണം തുടങ്ങിയ സഹായങ്ങളുമായി 24 മണിക്കൂറും 181 ഹെല്‍പ്പ് ലെന്‍ നിങ്ങൾക്കായുണ്ട്. മടിക്കേണ്ടതില്ല. നേരിട്ട് വിളിക്കാം.

Content Highlights: 'we care': Veena George takes a dig at Rahul Mamkoottathil by sharing women helpline number

dot image
To advertise here,contact us
dot image