'ഇതാണോ ആറ്റം ബോംബ്? ജനങ്ങളെ കാണാതെ ലോകം ചുറ്റിയാൽ പരാജയപ്പെടും'; രാഹുൽ ഗാന്ധിക്കെതിരെ കിരണ്‍ റിജിജു

ബിഹാറില്‍ ജയിക്കില്ല എന്ന് രാഹുലിന് ഉറപ്പായെന്നും അതുകൊണ്ടാണ് ആരോപണം ഉയര്‍ത്തുന്നതെന്നും കിരണ്‍ റിജിജു

'ഇതാണോ ആറ്റം ബോംബ്? ജനങ്ങളെ കാണാതെ ലോകം ചുറ്റിയാൽ പരാജയപ്പെടും'; രാഹുൽ ഗാന്ധിക്കെതിരെ കിരണ്‍ റിജിജു
dot image

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ 'സര്‍ക്കാര്‍ ചോരി' ആരോപണത്തിന് മറുപടിയുമായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. ഇതാണോ ആറ്റം ബോംബെന്ന് കിരണ്‍ റിജിജു പരിഹസിച്ചു. തോല്‍വി അംഗീകരിക്കുന്നതാണ് ജനാധിപത്യ മര്യാദയെന്ന് അദ്ദേഹം പറഞ്ഞു. പാഠംപഠിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷനെ പഴിചാരുന്നുവെന്നും കിരണ്‍ റിജിജു രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തി.

'തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം വോട്ടിങ് മെഷീനും കമ്മിഷനുമെതിരെ കോണ്‍ഗ്രസ് വരുന്നു. രാഹുല്‍ നേതാവായി ഇരിക്കുന്ന അത്രേം കാലം പാര്‍ട്ടി ജയിക്കില്ല എന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു. തെരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമാണ്. കള്ളത്തരം ഒഴിവാക്കാന്‍ കൃത്യമായ പരിശോധന നടക്കുന്നുണ്ട്. കോണ്‍ഗ്രസ് പോളിങ് ഏജന്റുകള്‍ കള്ളത്തരം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല', കിരണ്‍ റിജിജു പറഞ്ഞു.

രാഹുല്‍ വിദേശത്ത് പോയി രാജ്യത്തെ അപമാനിക്കുന്നുവെന്നും ജനങ്ങളെ കാണാതെ ലോകം ചുറ്റിയാല്‍ പരാജയപ്പെടുമെന്നും കിരണ്‍ റിജിജു പറഞ്ഞു. ബിഹാറില്‍ ജയിക്കില്ല എന്ന് രാഹുലിന് ഉറപ്പായി. അതുകൊണ്ടാണ് ആരോപണം ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

'വിദേശത്തുള്ള ആരുടെയോ നിര്‍ദേശപ്രകാരമാണ് രാഹുല്‍ പ്രവര്‍ത്തിക്കുന്നത്. ഹരിയാനയില്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറഞ്ഞിരുന്നു. വോട്ടെടുപ്പിന് ശേഷവും പരാതിപ്പെടാന്‍ അവസരം ഉണ്ടായിരുന്നു. കോടതിയെ സമീപിക്കാനും അവസരം ഉണ്ട്. കേരളം, തമിഴ്‌നാട്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഞങ്ങളുടെ എതിര്‍ പാര്‍ട്ടികള്‍ എത്ര തവണ വിജയിച്ചു. ഞങ്ങള്‍ ഇത്തരം ആരോപണങ്ങള്‍ നടത്തിയോ.?', കിരണ്‍ റിജിജു പറഞ്ഞു. ജെന്‍സികളും യുവാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒപ്പമാണെന്നും കിരണ്‍ റിജിജു പറഞ്ഞു.

Content Highlights: Kiran Rijiju against Rahul Gandhi on Sarkar Chori allegation

dot image
To advertise here,contact us
dot image