ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാലാ രാജിവച്ചു; എക്സ് ബയോ അപ്‌ഡേഷന്‍ ഇങ്ങനെ

അതേസമയം ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഇപ്പോഴും ബിജെപി ദേശീയ അധ്യക്ഷനെന്ന ബയോ മാറ്റിയിട്ടില്ല

ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാലാ രാജിവച്ചു; എക്സ് ബയോ അപ്‌ഡേഷന്‍ ഇങ്ങനെ
dot image

ന്യൂഡല്‍ഹി: ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാലാ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. ബിജെപി ദേശീയ അധ്യക്ഷന് അദ്ദേഹം രാജിക്കത്ത് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. രാജിക്ക് പിന്നാലെ അദ്ദേഹം എക്‌സിലെ ബയോ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഇതിലെവിടെയും ബിജെപിയെ കുറിച്ച് പരാമര്‍ശമില്ല. എന്നാല്‍ എല്ലാക്കാലത്തും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുയായി ആയിരിക്കുമെന്നാണ് ബയോയില്‍ ഇപ്പോഴുള്ളത്. അതേസമയം ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ ഇപ്പോഴും ബിജെപി ദേശീയ അധ്യക്ഷനെന്ന ബയോ മാറ്റിയിട്ടില്ല.

വ്യാഴാഴ്ചയാണ് അദ്ദേഹം എക്‌സ് ബയോ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് പൂനെവാലാ രാജി സമര്‍പ്പിച്ചതെന്നാണ് വിവരം. എന്നാല്‍ രാജിക്ക് പിന്നിലുള്ള കാരണങ്ങളെ കുറിച്ച് എങ്ങും സൂചിപ്പിച്ചിട്ടില്ല. പൂനെവാലയുടെ രാജിയില്‍ ബിജെപിയുടെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ബിജെപി ദേശീയ വക്താവ് എന്ന ബയോ Xൽ നിന്നും ഒഴിവാക്കിയ അതേസമയം തന്നെ, സജീവ രാഷ്ട്രീയത്തില്‍ നിന്നും ഒഴിവാകുന്നതിനെ കുറിച്ച് മുമ്പ് അദ്ദേഹം നല്‍കിയ അഭിമുഖങ്ങളിലെ വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

രാഷ്ട്രീയത്തെക്കാള്‍ സാമൂഹിക സേവനമാണ് വലുതെന്നും 2025 ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം താന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും അകന്നുനില്‍ക്കുമെന്നുമാണ് ഈ വീഡിയോകളിൽ ഒന്നിൽ അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായോ ബിജെപിയില്‍ നിന്ന് രാജിവച്ചോ എന്നതിനെക്കുറിച്ച് എവിടെയും അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല.

2017ല്‍ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയയുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് പൂനെവാലാ കോണ്‍ഗ്രസ് വിടുന്നത്. പിന്നാലെ ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം ദേശീയ വക്താവായി നിയമിതനായി. പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും വേണ്ടി ചര്‍ച്ചകളിലും മറ്റും തീപാറുന്ന പരാമര്‍ശങ്ങള്‍ നടത്തിയിരുന്ന പൂനെവാല രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും നിരന്തരം വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Content Highlights: Shehzad Poonawalla has reportedly resigned as the BJP's national spokesperson. Following the development, an update to his X profile bio attracted attention and sparked discussions on social media and in political circles

dot image
To advertise here,contact us
dot image