ഗർഭിണിയെ കുത്തിക്കൊന്ന് കാമുകന്‍, കാമുകനെ കുത്തിക്കൊന്ന് ഭർത്താവ്, മൂവരെയും ആശുപത്രിയിലെത്തിച്ച് സഹോദരന്‍

ശാലിനിയും ലിവ് ഇന്‍ പങ്കാളിയായ ആഷുവുമാണ് മരിച്ചത്

ഗർഭിണിയെ കുത്തിക്കൊന്ന് കാമുകന്‍, കാമുകനെ കുത്തിക്കൊന്ന് ഭർത്താവ്, മൂവരെയും ആശുപത്രിയിലെത്തിച്ച് സഹോദരന്‍
dot image

ന്യൂഡല്‍ഹി: ത്രികോണ പ്രണയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഗര്‍ഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്തി ലിവ് ഇന്‍ പങ്കാളി. പിന്നാലെ യുവതിയുടെ ഭര്‍ത്താവെത്തി കാമുകനെ ഇതേ കത്തി കൊണ്ടു തന്നെ കുത്തി കൊന്നു. ഇതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ യുവതിയുടെ ഭര്‍ത്താവിനും പരിക്കേറ്റിരുന്നു. പരിക്കേറ്റ മൂവരെയും യുവതിയുടെ സഹോദരന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേര്‍ മരണപ്പെടുകയായിരുന്നു. ശാലിനിയും ലിവ് ഇന്‍ പങ്കാളിയായ ആഷുവുമാണ് മരിച്ചത്. ശാലിനിയുടെ ഭര്‍ത്താന് ആകാശ് ആണ് ചികിത്സയില്‍ കഴിയുന്നത്.

ഡല്‍ഹിയിലെ നബികരീം പ്രദേശത്ത് ശനിയാഴ്ച്ച രാത്രി 10.15ഓടെയായിരുന്നു സംഭവം നടന്നത്. പ്രണയനൈരാശ്യത്തെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ശാലിനിയും ആകാശും ശാലിനിയുടെ അമ്മയെ കാണുന്നതിനായി പോയതായിരുന്നു. ഇവിടേക്ക് എത്തിയ ആഷു കത്തി ഉപയോഗിച്ച് ആകാശിനെ ആക്രമിച്ചു. ഇതില്‍ നിന്ന് ആകാശ് രക്ഷപ്പെടുമ്പോഴേക്കും ആഷു റിക്ഷയില്‍ ഇരുന്ന ശാലിനിയെ കുത്തുകയായിരുന്നു. കത്തി ഉപയോഗിച്ച് പലതവണ ശാലിനിയെ ആഷു കുത്തിയെന്ന് പൊലീസ് പറഞ്ഞു.

ശാലിനിയെ ആക്രമിക്കുന്നത് തടയാന്‍ എത്തിയപ്പോളാണ് ആകാശിനും കുത്തേറ്റത്. പിന്നീടുണ്ടായ പിടിവലിയില്‍ കത്തി വരുതിയിലാക്കിയ ആകാശ് ആഷുവിനെ കുത്തി. ഉടന്‍ തന്നെ ശാലിനിയുടെ സഹോദരന്‍ രോഹിത് മൂവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആഷുവിനെയും ശാലിനിയെയും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മൂവരും മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

ശാലിനിക്കും ആകാശിനും രണ്ട് മക്കളാണുള്ളത്. കുറച്ച് കാലങ്ങളായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. വീണ്ടും ഒരുമിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ആകാശുമായി അകന്ന് കഴിഞ്ഞ സമയത്ത് ശാലിനിയും ആഷും ഡല്‍ഹിക്ക് പുറത്ത് ലിവ് ഇന്‍ ടുഗതര്‍ ആയിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശാലിനി ഭര്‍ത്താവിനരികിലേക്ക് തിരികെ പോയതാണ് ആഷുവിനെ ചൊടിപ്പിച്ചത്. ശാലിനിയുടെ വയറ്റില്‍ വളരുന്ന കുഞ്ഞ് തന്റേതാണെന്നും ആഷു അവകാശപ്പെട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു.

ആഷുവിന്റെയും ആകാശിന്റെയും പേരില്‍ മുന്നെയും ക്രിമിനല്‍ കേസുകള്‍ ഉണ്ടായിട്ടുണ്ട്. ശിലിനിയുടെ അമ്മ ഷീലയുടെ മൊഴിയില്‍ ആകാശിനെതിരെ കൊലപാതകത്തിനും കൊലപാതക ശ്രമത്തിനുമടക്കം കേസെടുത്തിട്ടുണ്ട് സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്.

Content Highlight; Pregnant Woman Stabbed in Delhi; Police Suspect Love Triangle

dot image
To advertise here,contact us
dot image