
ബെംഗളൂരു: കോലാറില്‍ കഴിഞ്ഞ ദിവസം കാണാതായ രണ്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി. കുട്ടികളുടെ മരണം കൊലപാതകമെന്ന് കുടുംബം ആരോപിക്കുമ്പോള്‍, ഇവരിലൊരാളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് മുളബാഗിവു റൂറല്‍ പൊലീസ് വ്യക്തമാക്കി.
എലച്ചേപ്പള്ളി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ധന്യാ ഭായി, ചൈത്രാ ഭായി എന്നീ 13കാരികളുടെ മൃതദേഹങ്ങളാണ് കിണറ്റില്‍ നിന്നും കണ്ടെത്തിയത്. ഇരുവരും വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ കൂടി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ നിന്നും മൃതദേഹം ലഭിച്ചത്. തുടര്‍ന്ന് നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇവരുടെ ശരീരത്തില്‍ അതിക്രമം നടത്തിയതിന്റെയോ മറ്റോ പാടുകളില്ലെന്ന് കണ്ടെത്തിയിരുന്നു.
Content Highlight; Missing Students Found Dead; Investigation Underway