മകളുടെ സ്കൂളിലെ മലയാളി ക്രിക്കറ്റ് കോച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി; പരാതിയുമായി യുവതി

വിവാഹം രജിസ്റ്റർ ചെയ്യാൻ നിർബന്ധിച്ചതോടെ തന്റെ ഫോണുമായി യുവാവ് മുങ്ങിയെന്ന് പരാതി

മകളുടെ സ്കൂളിലെ മലയാളി ക്രിക്കറ്റ് കോച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി; പരാതിയുമായി യുവതി
dot image

ബെംഗളുരു: ബെംഗളൂരുവിൽ യുവതിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം മലയാളി ക്രിക്കറ്റ് കോച്ച് മുങ്ങിയതായി പരാതി. ഒരുമിച്ച് താമസിച്ച് വരികയായിരുന്ന യുവാവിനോട് വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ മുങ്ങി എന്നാണ് പരാതി.

നഗത്തിലെ പ്രമുഖ സ്‌കൂളിലെ കായികാധ്യാപകൻ കൂടിയായ അബൈ വി. മാത്യൂസിനെതിരെയാണ് യുവതിയുടെ പരാതി. പരാതിക്കാരിയുടെ മകൾ പഠിക്കുന്ന സ്‌കൂളിലെ കായിക അധ്യാപകനായിരുന്നു അബൈ. പരിചയത്തിലായ ഇരുവരും ഒന്നിച്ചായിരുന്നു താമസം. വിവാഹം കഴിക്കണമെന്ന ആവശ്യം ഉന്നയിച്ചതിനെ തുടർന്ന് നഗരത്തിലെ പള്ളിക്കു മുന്നിലെത്തിച്ച് യുവതിയെ അബൈ താലികെട്ടി. എന്നാൽ വിവാഹം രജിസ്റ്റർ ചെയ്യാൻ തയാറായില്ലെന്ന് പരാതിയിൽ പറയുന്നു. എന്നാൽ രജിസ്റ്റർ ചെയ്യാൻ നിർബന്ധിച്ചതോടെ തന്റെ ഫോണുമായി അബൈ കടന്നുകളഞ്ഞെന്ന് യുവതി ആരോപിച്ചു.

അതേസമയം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്ന ആളാണ് അബൈ എന്നും അത് അദ്ദേഹത്തിന്റെ സ്വഭാവമാണന്നും യുവതി ആരോപിച്ചു. നിരവധി സ്ത്രീകളൊന്നിച്ചുള്ള ദൃശ്യങ്ങൾ ഇയാളുടെ ഫോണിലുണ്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു. അബൈയുടെ ഫോണിൽ നിന്നു പകർത്തിയതാണെന്ന് അവകാശപ്പെട്ട ഫോട്ടോകളും യുവതി പൊലീസിനു കൈമാറി. ബെംഗളൂരു കൊണാനകുണ്ടേ പൊലീസാണ് കേസെടുത്തത്.

പരാതി ലഭിച്ച ആദ്യഘട്ടത്തിൽ കേസെടുക്കാൻ തയ്യാറാകാതിരുന്ന പൊലീസ്, വനിതാ കമ്മീഷൻ നിർദേശ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ എന്താണു പരാതിക്കു കാരണമെന്ന് അറിയില്ലെന്നായിരുന്നു അബൈയുടെ പ്രതികരണം.

Content Highlights: sexual attack case against malayali cricket coach at Bengaluru

dot image
To advertise here,contact us
dot image