
ന്യൂഡൽഹി: പുള്ളിപ്പുലിയെ ഓടിക്കുന്ന കാട്ടുപന്നിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ പർവീൺ കസ്വാൻ എക്‌സിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാവുന്നത്. 'ഈ പുള്ളിപ്പുലി താൻ ആരാണെന്ന് മറന്നുപോയി! കാട്ടുപന്നി അതിനെ ഓടിച്ചു. കാട്ടിൽ എന്തിനൊക്കെ സാക്ഷികളാകേണ്ടി വരുമെന്ന് നിങ്ങൾക്കറിയില്ല' എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
This leopard just forgot what he is !! Chased away by a wild boar.
— Parveen Kaswan, IFS (@ParveenKaswan) September 6, 2025
You never know what you may witness in wild. pic.twitter.com/J08vnAZkF3
വീഡിയോ കണ്ടതോടെ അത്ഭുതത്തോടെയാണ് പലരും പ്രതികരിച്ചത്. പല മൃഗങ്ങൾക്കും കാണുന്ന വലിപ്പം മാത്രമേയുള്ളൂവെന്നായിരുന്നു ഒരു കമന്റ്. ഇത്രയും വലിപ്പമുള്ള പന്നി മുന്നിൽ നിന്ന് ആക്രമിച്ചാൽ ഒരു പുലി പോലും ബുദ്ധിമുട്ടിലാവുമെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നുമായിരുന്നു മറ്റൊരു പ്രതികരണം.
മുമ്പ് മഹാരാഷ്ട്രയിലെ നാസിക്കിൽ തെരുവ് നായയും പുള്ളിപ്പുലിയും തമ്മിൽ നടന്നത് പൊരിഞ്ഞ പോരാട്ടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒടുവിൽ നായ പുള്ളിപ്പുലിയെ കീഴടക്കി 300 മീറ്ററോളം വലിച്ചിഴച്ചതോടെയാണ് പോരാട്ടം അവസാനിച്ചത്. നാസിക്കിലെ നിഫാദിലായിരുന്നു സംഭവം നടന്നത്. ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Content Highlights: Wild boar chases leopard away, IFS officer shares dramatic clip