
ന്യൂഡല്‍ഹി: ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പീഡനത്തിനിരയായതായി പരാതി. എംബിബിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് പീഡനത്തിനിരയായത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഇയാളെ മര്‍ദിച്ച് അവശനാക്കുകയായിരുന്നു. മൂന്ന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചത്. നിലവില്‍ മൂന്ന് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാമ്പസിനകത്ത് വച്ചായിരുന്നു ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മൂന്ന് പൂര്‍വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആക്രമിച്ചത്. ലൈബ്രറിയില്‍ നിന്ന് ഹോസ്റ്റലിലേക്ക് മടങ്ങവെയായിരുന്നു പീഡനം.
Content Highlight; Student alleges harassment at Benaras Hindu University