ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു

ന്യൂഡല്‍ഹിയിലെ റാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

dot image

ജമ്മു: ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് അന്തരിച്ചു. 79 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്നു. ന്യൂഡല്‍ഹിയിലെ റാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പുൽവാമ ആക്രമണം നടക്കുമ്പോൾ ഗവർണറായിരുന്നു. പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ സത്യപാൽ മാലിക് നടത്തിയിരുന്നു.

ജമ്മു കശ്മീരിന്റെ അവസാനത്തെ ഗവര്‍ണറാണ് സത്യപാല്‍ മാലിക്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പിന്‍വലിക്കുമ്പോള്‍ സത്യപാല്‍ മാലിക്കായിരുന്നു ഗവര്‍ണര്‍. 1974 മുതല്‍ 77 വരെ ഉത്തര്‍പ്രദേശിലെ നിയമസഭാ അംഗമായി സേവനമനുഷ്ഠിച്ചു. 1980 മുതല്‍ 89 വരെ രാജ്യസഭാ അംഗം (ജനതാദള്‍). 1989 മുതല്‍ 1991 വരെ അലിഗഡില്‍ നിന്നുള്ള ലോക്‌സഭാംഗം (എസ് പി).

മേഘാലയ, ബിഹാര്‍, ഒഡിഷ, ഗോവ എന്നിവിടങ്ങളിലും ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബാഗപത്ത് സ്വദേശിയാണ് സത്യപാല്‍ മാലിക്. വിദ്യാര്‍ത്ഥി യൂണിയനിലൂടെ സജീവ രാഷ്ട്രീയത്തിലെത്തി. ചരണ്‍സിങ്ങിന്റെ ഭാരതീയ ക്രാന്തിദളിന്റെ അംഗമായാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. ബാഗ്പത്തില്‍ നിന്നുള്ള നിയമസഭാംഗമായി.

Content Highlights: Former Jammu Kashmir Governor Satyapal Malik passed away

dot image
To advertise here,contact us
dot image