
ന്യൂഡല്ഹി:ദില്ലിയില് കോണ്ഗ്രസ് എംപിയുടെ മാല പൊട്ടിച്ചു മോഷ്ടാക്കള് കടന്ന് കളഞ്ഞു. തമിഴ്നാട് മയിലാട്തുറൈ എംപി ആര്.സുധയുടെ മാലയാണ് പൊട്ടിച്ചത്. ചാണക്യപുരിയില് പോളണ്ട് എംബസിക്ക് സമീപമായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ ഒരാളാണ് മാല മോഷ്ടിച്ചത്. എംപിയുടെ കഴുത്തില് നിസ്സാര പരുക്കേറ്റിട്ടുണ്ട്. പ്രഭാത നടത്തത്തിന് ഇറങ്ങിയതായിരുന്നു എംപി. പിന്നാലെ സംഭവത്തില് പൊലീസ് കേസെടുത്തു. കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ കണ്ടെത്താന് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള് പരിശോധിച്ച് വരികയാണ് പൊലീസ്. സുരക്ഷ പ്രശ്നം നിലനിര്ത്തി പൊലീസ് സന്നാഹങ്ങളെ സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.
Content Highlight- Thieves break Congress MP's necklace in Delhi and steal it