'നിന്നെ കൊന്നിട്ട് ഞാനും ചാകും' ഭാര്യയുടെ ഓഫീസിൽ പെട്രോളുമായെത്തി ഭർത്താവിൻ്റെ ഭീഷണി, അറസ്റ്റിൽ

പത്തനംതിട്ട തെക്കേമല സ്വദേശി രാജേഷ് കുമാറാണ് അറസ്റ്റിലായത്

dot image

പത്തനംതിട്ട: ഭാര്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ് അറസ്റ്റില്‍. പത്തനംതിട്ട തെക്കേമല സ്വദേശി രാജേഷ് കുമാറാണ് അറസ്റ്റിലായത്. ഭാര്യയുടെ ജോലി സ്ഥലത്ത് എത്തിയാണ് ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്. 'നിന്നെ കൊന്നിട്ട് ഞാനും ചാകും' എന്ന് പറഞ്ഞായിരുന്നു ഇയാള്‍ പെട്രോളുമായി ഓഫീസിലെത്തിയത്. ഭാര്യ മെഡിക്കല്‍ സെന്ററില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഭാര്യ തന്നെ ഇയാള്‍ക്കെതിരെ പരാതി നല്‍കി. പിന്നാലെ രാജേഷ് കുമാറിനെ തെക്കേ മലയിലെ വീടിന് സമീപത്ത് നിന്നും അറസ്റ്റ് ചെയ്തു.

Content Highlights- 'If I kill you, I will die too', husband threatens wife with petrol at office, arrested

dot image
To advertise here,contact us
dot image