
മഡോൺ അശ്വിൻ സംവിധാനം ചെയ്ത് ശിവകാർത്തികേയൻ നായകനായി എത്തിയ ആക്ഷൻ ഫാന്റസി ചിത്രമാണ് 'മാവീരൻ'. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയമാണ് കാഴ്ചവെച്ചത്. സിനിമയിലെ ശിവകാർത്തികേയന്റെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് നടൻ. നാസ്കോം പീപ്പിൾസ് സമ്മിറ്റിലാണ് ശിവകാർത്തികേയൻ മനസുതുറന്നത്.
'സീക്വലുകളെ എനിക്ക് ഭയമാണ്. ഏതെങ്കിലും സിനിമയുടെ രണ്ടാം ഭാഗം ചെയ്യുകയാണെങ്കിൽ അത് ഏറ്റവും മികച്ച ഒരു സ്ക്രിപ്റ്റ് ആയിരിക്കണം മാത്രമല്ല അത് ആദ്യ ഭാഗത്തിന്റെ പേരിനെ മോശമാക്കാനും പാടില്ല. പക്ഷെ മാവീരന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട് കാരണം വളരെ വ്യത്യസ്തമായ ഒരു സ്ക്രിപ്റ്റ് ആയിരുന്നു ആ സിനിമയുടേത്', ശിവകാർത്തികേയന്റെ വാക്കുകൾ.
#Sivakarthikeyan: I'm Scared of Sequels.. It should be a Very Good Script and that shouldn't spoil the First Part's Success also.. But I want to try #Maaveeran's Sequel because it was a unique script..❣️🤝pic.twitter.com/s0cW1U8MiY
— Laxmi Kanth (@iammoviebuff007) August 4, 2025
മിഷ്കിൻ, അദിതി ശങ്കർ, സുനിൽ, സരിത, യോഗി ബാബു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. മഡോൺ അശ്വിൻ, ചന്ദ്രു അൻപഴഗൻ എന്നിവർ ചേർന്നാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കിയത്. ശാന്തി ടാക്കീസിന്റെ ബാനറിൽ അരുൺ വിശ്വ ആണ് സിനിമ നിർമിച്ചത്. വിധു അയ്യണ്ണ ഛായാഗ്രഹണം നിർവഹിച്ച സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ഫിലോമിൻ രാജ് ആണ്. ഭരത് ശങ്കർ ഈണം നൽകിയ സിനിമയിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഏറെ കയ്യടി നേടിയിരുന്നു.
Content Highlights: I want to do the sequel of Maaveeran says Sivakarthikeyan