
എഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ പാകിസ്താനെതിരെ കളിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് എ ഐ എം ഐ എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ലെന്നും മനസാക്ഷി ഉള്ളവർക്കൊന്നും ഈ കളി കാണാൻ കഴിയില്ലെന്നും ഉവൈസി കുറിച്ചു. ലോക്സഭയിൽ ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് ഉവൈസിയുടെ വിമർശനം.
ഏഷ്യാ കപ്പ് മത്സരക്രമം പുറത്തുവന്നതിന് പിന്നാലെയാണ് ഉവൈസിയുടെ പ്രതികരണം. ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കീഴില്‍ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാറുള്ളത്.
ദിരാഷ്ട്ര ടൂർണമെന്റുകളിലും ത്രിരാഷ്ട്ര ടൂർണമെന്റുകളിലും ഇപ്പോൾ ഇന്ത്യ-പാക്സിതാൻ മത്സരം നടക്കാറില്ല. പാകിസ്താൻ ഉള്ള മറ്റ് ടൂർണമെന്റുകളിൽ നിന്നും ഇന്ത്യ പിന്മാറാമെന്ന ആവശ്യം പല കോണിൽ നിന്നും ഉയർന്നിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതേകിച്ചും,
അതേ സമയം ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റ് ഇത്തവണ യുഎഇയില്‍ വെച്ചാണ് നടക്കുന്നത്. സെപ്റ്റംബര്‍ 9 മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്. ഒരേ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനുമുള്ളത്. ഇരുവരും ഏറ്റുമുട്ടുന്ന ഗ്രൂപ്പ് പോരാട്ടം സെപ്റ്റംബര്‍ 14-നാണ്.
Content Highlights: Owaisi opposes India vs Pakistan Asia Cup match,