വിഷദ്രാവകം കുടിച്ചു; അഹമ്മദാബാദില്‍ അഞ്ചംഗ കുടുംബം ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

വിഷദ്രാവകം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ അഞ്ച് പേരെയും കണ്ടെത്തുകയായിരുന്നു

dot image

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ അഞ്ചംഗ കുടുംബത്തെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാവ്‌ലയിലാണ് സംഭവം. വിഷദ്രാവകം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ അഞ്ച് പേരെയും കണ്ടെത്തുകയായിരുന്നു.

ഓട്ടോറിക്ഷാ ഡ്രൈവറായ വിപുല്‍ കാഞ്ചി വാഗേല (34), ഭാര്യ സോണല്‍ വാഗേല (26) പതിനൊന്നും അഞ്ചും വയസ് പ്രായമുള്ള പെണ്‍മക്കള്‍, എട്ട് വയസ് പ്രായമുള്ള മകന്‍ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

Content Highlights- Gujarat Man, Wife, Three Children Found Dead At Home In Ahmedabad

dot image
To advertise here,contact us
dot image