
ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ യുവാവിന്റെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ എം എം സുന്ദ്രേഷ്, എന്‍ കോടീശ്വര്‍ സിങ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.വിവാഹിതയായിരിക്കെ ഭര്‍ത്താവല്ലാതെ മറ്റൊരാളുമായി ശാരീരിക ബന്ധം തുടര്‍ന്നതില്‍ യുവതിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയുമെന്ന മുന്നറിയിപ്പും കോടതി നല്‍കി.
വിവാഹേതര ബന്ധത്തിനു തയ്യാറായതിലൂടെ യുവതിയാണ് കുറ്റകൃത്യം നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി. യുവാവ് പലവട്ടം യുവതിയെ ശാരീരിക ബന്ധത്തിനായി ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയിരുന്നെന്ന് അഭിഭാഷകന്‍ പറഞ്ഞപ്പോള്‍, അയാളുടെ ആവശ്യപ്രകാരം നിരന്തരം എന്തിനാണ് ഹോട്ടലുകളില്‍ പോയതെന്നും വിവാഹത്തിന് പുറത്തുളള ലൈംഗീക ബന്ധത്തിലൂടെ തെറ്റു ചെയ്തതായി മനസ്സിലായില്ലെയെന്നും കോടതി ചോദിച്ചു.
2016 ല്‍ സമൂഹമാധ്യമങ്ങളുടെയാണ് ഇരുവരുടെയും ബന്ധം തുടങ്ങുന്നത്. വിവാഹമോചനം തേടുന്നതിനായി യുവാവില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായിരുന്നെന്നും മാര്‍ച്ച് ആറിന് കോടതിയില്‍ നിന്നും വിവാഹ മോചനം ലഭിച്ചെന്നും യുവതി പറഞ്ഞു. വിവാഹ മോചനത്തിന് ശേഷം തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യം യുവാവ് തള്ളുകയായിരുന്നു. ഇതെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്. ബീഹാര്‍ സ്വദേശികളാണ് ഇരുവരും. വിവാഹ മോചനത്തിന് ശേഷം യുവതിയുമായി യുവാവ് ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന കണ്ടെത്തലിലാണ് യുവാവിന് പാട്‌ന കോടതി ജാമ്യം അനുവദിച്ചത്.
Content Highlights:Extramarital affair; Supreme Court upholds youth's anticipatory bail