ഭക്ഷണവസ്തുക്കള്‍ക്കിടയില്‍ എംഡിഎംഎ ഗുളികകളും മെത്താംഫെറ്റമിനും; 5 കോടിയുടെ ലഹരിയുമായി യുവതി ബസില്‍, പിടിയിൽ

നിരവധി ഭക്ഷ്യവസ്തുക്കള്‍ക്കും ജ്യൂസ് ബോട്ടിലുകള്‍ക്കും ഓട്‌സ് പാക്കറ്റുകള്‍ക്കുമിടയിലാണ് യുവതി 2.56 കിലോഗ്രാം മെത്താംഫിറ്റമിനും 584 ഓളം എംഡിഎംഎ ഗുളികകളും ഒളിപ്പിച്ചിരുന്നത്.

ഭക്ഷണവസ്തുക്കള്‍ക്കിടയില്‍ എംഡിഎംഎ ഗുളികകളും മെത്താംഫെറ്റമിനും; 5 കോടിയുടെ ലഹരിയുമായി യുവതി ബസില്‍, പിടിയിൽ
dot image

ഡല്‍ഹി: അഞ്ച് കോടിയോളം രൂപ വില വരുന്ന ലഹരി വസ്തുക്കളുമായി നൈജീരിയന്‍ യുവതി ഡല്‍ഹിയില്‍ പിടിയില്‍. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് ബസില്‍ യാത്ര ചെയ്യവേയാണ് യുവതിയെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടിയത്. ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്‌റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിമുതല്‍ യുവതിയ്ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു.

തുടര്‍ന്ന് 50 കിലോമീറ്ററോളം പിന്തുടര്‍ന്ന ശേഷമാണ് യുവതിയെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ അതിവിദഗ്ദമായി ഒളിപ്പിച്ച നിലയില്‍ ലഹരി വസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. നിരവധി ഭക്ഷ്യവസ്തുക്കള്‍ക്കും ജ്യൂസ് ബോട്ടിലുകള്‍ക്കും ഓട്‌സ് പാക്കറ്റുകള്‍ക്കുമിടയിലാണ് യുവതി 2.56 കിലോഗ്രാം മെത്താംഫിറ്റമിനും 584 ഓളം എംഡിഎംഎ ഗുളികകളും ഒളിപ്പിച്ചിരുന്നത്.

എന്നാല്‍ ഈ ലഹരി മരുന്നുകള്‍ ആര്‍ക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്നും ആര്‍ക്ക് കൈമാറാനാണ് എന്നതിലടക്കം വിശദമായ പരിശോധന നടത്താനൊരുങ്ങുകയാണ് ഡിആര്‍ഐ. വലിയ ലഹരി ശൃംഖലയുടെ ഒരു കണ്ണിയാണ് നൈജീരിയന്‍ യുവതിയെന്നാണ് ഡിആര്‍ഐയുടെ സംശയം.

content highlights: Nigerian woman arrested with drugs worth Rs 5 crore, MDMA pills and methamphetamine among food items

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us