'സവർക്കറുടെ ബാരിസ്റ്റർ ഡിഗ്രി തിരിച്ചുപിടിക്കും, ബ്രിട്ടീഷ് സർക്കാരുമായി ബന്ധപ്പെടും'; ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ യൂണിവേഴ്സിറ്റിയിൽ സവർക്കറിന്റെ പേരിലുള്ള ഗവേഷണകേന്ദ്രം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫഡ്‌നാവിസ്

'സവർക്കറുടെ ബാരിസ്റ്റർ ഡിഗ്രി തിരിച്ചുപിടിക്കും, ബ്രിട്ടീഷ് സർക്കാരുമായി ബന്ധപ്പെടും'; ദേവേന്ദ്ര ഫഡ്‌നാവിസ്
dot image

മുംബൈ: സവർക്കറുടെ ബാരിസ്റ്റർ ഡിഗ്രി പുനഃസ്ഥാപിക്കാൻ മഹാരാഷ്ട്ര സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഇക്കാര്യം ആവശ്യപ്പെട്ട്, ഡിഗ്രി തടഞ്ഞുവെച്ചിരുന്ന ബ്രിട്ടീഷ് സർക്കാരുമായി ഉടൻ ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ യൂണിവേഴ്സിറ്റിയിൽ സവർക്കറിന്റെ പേരിലുള്ള ഗവേഷണകേന്ദ്രം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫഡ്‌നാവിസ്. ഇത്തരത്തിലൊരു കേന്ദ്രം തയ്യാറാക്കിയതിന് സർവകലാശാലയെ മുഖ്യമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. 'സവർക്കർ ലണ്ടനിലാണ് തന്റെ ബാരിസ്റ്റർ പഠനം പൂർത്തിയാക്കിയത്. എന്നാൽ ബ്രിട്ടീഷുകാരോട് വിധേയത്വം പ്രകടിപ്പിക്കാനില്ല എന്ന അദ്ദേഹത്തിന്റെ നിലപാട് മൂലം അദ്ദഹത്തിന്റെ ഡിഗ്രി തടഞ്ഞുവെക്കുകയായിരുന്നു. മഹാരാഷ്ട്ര സർക്കാർ ഇനി ആ ഡിഗ്രി പുനഃസ്ഥാപിക്കാനുള്ള നടപടിയെടുക്കും', ഫഡ്‌നാവിസ് പറഞ്ഞു.

സവർക്കറിനെ 'മാഫിവീർ' എന്ന് പ്രതിപക്ഷം വിശേഷിപ്പിക്കുന്നതിനെതിരെയും ഫഡ്‌നാവിസ് രംഗത്തുവന്നു. സവർക്കറെ ഇത്തരത്തിൽ വിശേഷിപ്പിക്കുന്നവർക്കെതിരെ സുപ്രീംകോടതി രൂക്ഷവിമർശനം ഉന്നയിച്ചതിൽ താൻ നന്ദി പറയുന്നുവെന്നും ഇനിയെങ്കിലും അവർ ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉപയോഗിക്കാതെയിരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Content Highlights: Maharashtra Government to restore savarkars  barrister degree

dot image
To advertise here,contact us
dot image