
ബെംഗളൂരു: കര്‍ണാടക മൈസൂരില്‍ കാമുകനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ ഭാര്യയും മൂന്ന് വാടകഗുണ്ടകളും അറസ്റ്റില്‍. ചിക്കമംഗളൂരു താലൂക്കിലെ എന്‍ആര്‍ പുര താലൂക്കിലെ കരഗുണ്ടയിലെ സുദര്‍ശനാണ് (35) കൊല്ലപ്പെട്ടത്.
ഭാര്യ കമലയാണ് മൂന്ന് പേര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സുദര്‍ശനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മറ്റൊരു യുവാവുമായി പ്രണയത്തിലായ കമല ഇയാളോടൊപ്പം ജീവിക്കുന്നതിനായി പത്ത് വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹം കഴിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനായി ഭര്‍ത്താവ് സുദര്‍ശന് കമല മദ്യത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കുകയായിരുന്നു.
തുടര്‍ന്ന് ബോധരഹിതനായ സുദര്‍ശനെ മൂന്ന് വാടക കൊലയാളികള്‍ ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കരഗുണ്ട ബസ് സ്റ്റാന്‍ഡിന് സമീപം ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഭാര്യ കമല പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയിരുന്നു. മൊഴിയില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കമല കുറ്റം സമ്മതിക്കുകയായിരുന്നു.
content highlights: Husband prevented her from living with her lover; Wife kills her husband with hired goons