കേരള ടൂറിസത്തിന് വീണ്ടും നേട്ടം; മികച്ച വെൽനെസ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കപ്പെട്ടു

ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ 2025ലെ ബെസ്റ്റ് അവാര്‍ഡ് പട്ടികയിലാണ് കേരളം ഇടം നേടിയത്

കേരള ടൂറിസത്തിന് വീണ്ടും നേട്ടം; മികച്ച വെൽനെസ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കപ്പെട്ടു
dot image

തിരുവനന്തപുരം: കേരള ടൂറിസത്തിന് വീണ്ടും അംഗീകാരം. കേരളത്തെ മികച്ച വെല്‍നെസ് ഡെസ്റ്റിനേഷനായി തെരഞ്ഞടുത്തു. ട്രാവല്‍ പ്ലസ് ലെയ്ഷര്‍ ഇന്ത്യയുടെ 2025ലെ ബെസ്റ്റ് അവാര്‍ഡ് പട്ടികയിലാണ് കേരളം ഇടം നേടിയത്. ഓണ്‍ലൈന്‍ വോട്ടിങിലൂടെയാണ് കേരളത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. വെല്‍നെസ് ടൂറിസം മേഖലയ്ക്ക് ലഭിച്ച അംഗീകാരം എന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു.

കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം സര്‍വ്വകാല റെക്കോര്‍ഡിലേക്കാണ് ഉയര്‍ന്നത്. 2025ന്റെ ആദ്യ പകുതിയില്‍ തന്നെ 1.23 കോടി ആളുകള്‍ കേരളത്തില്‍ വിനോദസഞ്ചാരത്തിനായി എത്തി. ഇതില്‍ 1.19 കോടി പേര് രാജ്യത്തിന് അകത്ത് നിന്നുള്ളവരും 3,80,000 പേര്‍ വിദേശ സഞ്ചാരികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ടൂറിസം വെബ്‌സൈറ്റുകളിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒന്നാമത് എത്തിയിരുന്നു. അന്താരാഷ്ട്ര വെബ് ട്രാഫിക് വിശകലന സൈറ്റായ സിമിലര്‍ വെബിന്റെ റാങ്കിങിലായിരുന്നു കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റ് ഒന്നാമത് എത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ വെബ്‌സൈറ്റാണ് രണ്ടാമത്.

Content Highlight; Kerala Tourism Wins Recognition Again as Best Wellness Destination

dot image
To advertise here,contact us
dot image