

ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയർലൈൻസ് തങ്ങളുടെ വിമാനങ്ങളുടെ എണ്ണം വിപുലീകരിക്കുന്നു. വരും വർഷങ്ങളിൽ നൂറുകണക്കിന് പുതിയ വിമാനങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് എമിറേറ്റ്സ് എയർലൈൻസ് കമ്പനിയുടെ വിപുലീകരണം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് നിരവധി അവസരങ്ങളും ഉണ്ടാകും.
ക്യാബിൻ ക്രൂ, പൈലറ്റ്, എഞ്ചിനീയർ, സപ്പോർട്ട് സർവീസസ് എന്നീ വിഭാഗങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് എമിറേറ്റ്‌സ് എയർലൈൻ ചെയർമാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം പറഞ്ഞു. നിലവിൽ എമിറേറ്റ്‌സ് ഗ്രൂപ്പിൽ ഏകദേശം 1,24,000 ജീവനക്കാരുണ്ട്. അടുത്ത എട്ട് മുതൽ 10 വർഷത്തിനുള്ളിൽ 5,000 പൈലറ്റുമാരെ നിയമിക്കാനാണ് എയർലൈൻ ലക്ഷ്യമിടുന്നതെന്ന് എമിറേറ്റ്‌സ് എയർലൈൻ ഡെപ്യൂട്ടി പ്രസിഡന്റും സിഒഒയുമായ ആദൽ അൽ റെദ അടുത്തിടെ വ്യക്തമാക്കി.
എമിറേറ്റ്സ് വിമാനങ്ങളുടെ വിപുലീകരണം ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ, ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് വിമാനക്കമ്പനിയുടെ വെബ്സൈറ്റിൽ 131 അവസരങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. മികച്ച ശമ്പളം ഉൾപ്പെടെ ഇവർക്ക് ലഭിക്കുമെന്നാണ് വിമാനക്കമ്പനി അധികൃതരുടെ വാക്കുകൾ.
Content Highlights: Emirates Airlines is expanding its fleet further by adding hundreds of aircrafts