
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ നടപടിയെ എതിര്‍ത്ത് ഇന്ത്യ. നിരര്‍ത്ഥകവും അടിസ്ഥാനരഹിതവുമായ ശ്രമമാണിതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'അരുണാചല്‍ പ്രദേശിന്റെ പേര് മാറ്റാനുള്ള വ്യര്‍ത്ഥവും അസംബന്ധവുമായ ചൈനയുടെ ശ്രമം ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഞങ്ങളുടെ നിലപാടിനനുസൃതമായ ഇത്തരം ശ്രമങ്ങളെ തള്ളിക്കളയുന്നു. സര്‍ഗാത്മകമായ പേരിടുന്നതിലൂടെ ഇന്ത്യയുടെ അവിഭാജ്യമായി അരുണാചല്‍ പ്രദേശ് നിലനില്‍ക്കുമെന്ന യാഥാര്‍ത്ഥ്യത്തെ മാറ്റില്ല', വിദേശകാര്യ വകുപ്പ് മന്ത്രാലയം വ്യക്തമാക്കി. അതേസമയം ചൈനയിലെ മാധ്യമങ്ങളുടെ എക്സ് അക്കൌണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു.
അരുണാചല്‍ പ്രദേശിലെ ചില സ്ഥലങ്ങള്‍ക്ക് ചൈനീസ് പേരുകള്‍ നല്‍കുമെന്ന ചൈനയുടെ അറിയിപ്പിന് പിന്നാലെയാണ് വിദേശകാര്യ വകുപ്പ് പ്രതികരണം അറിയിച്ചിരിക്കുന്നത്. നേരത്തെ അരുണാചല്‍ പ്രദേശിലെ ചില പ്രദേശങ്ങള്‍ക്ക് ചൈന പേരുകള്‍ നല്‍കിയിരുന്നു. 2024ല്‍ സമാനമായി അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങള്‍ക്ക് വേറെ പേരുകള്‍ നല്‍കി ചൈന പ്രത്യേക മാപ്പ് ഇറക്കിയിരുന്നു. ഈ നീക്കം ഇന്ത്യ തള്ളിയിരുന്നു. ടിബറ്റന്‍ പ്രവിശ്യയുടെ ഭാഗമാണ് അരുണാചല്‍ പ്രദേശെന്നാണ് ചൈനയുടെ വാദം.
Content Highlights: India against China s take on Arunachal Pradesh name change