സാംബ അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി ബിഎസ്എഫ്

രാത്രി 11 മണിയോടെയാണ് സംഭവം

dot image

ശ്രീനഗര്‍: ഭീകരരുടെ നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി ബിഎസ്എഫ്. ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് ഭീകരര്‍ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. രാത്രി 11 മണിക്കാണ് സംഭവമെന്ന് ബിഎസ്എഫ് എക്‌സിലൂടെ അറിയിച്ചു.

അതേസമയം ഇന്ത്യ-പാക് സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ സംസാരിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറാണ് വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി സംസാരിച്ചതിന്റെ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

അമേരിക്ക, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി സംസാരിച്ചതിനെ കുറിച്ചുള്ള വിവരങ്ങളാണ് ഡോ. ജയശങ്കര്‍ പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യ അളന്നുമുറിച്ചാണ് ആക്രമണം നടത്തിയതെന്നും എന്നാല്‍ പാകിസ്താന്റെ ഭാഗത്ത് നിന്നും കൂടുതല്‍ പ്രകോപനം ഉണ്ടായാല്‍ അതിനനുസരിച്ച് തിരിച്ചടിക്കുമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും ഈ രാജ്യങ്ങളുടെ പ്രതിനിധികളെ അറിയിച്ചതായി ജയശങ്കര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളില്‍ പറഞ്ഞു.

മെയ് എട്ടിന് രാത്രി 9 മണിയോടെയാണ് പാകിസ്ഥാന്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ആക്രമണം നടത്തിയത്. ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ അതിര്‍ത്തിപ്രദേശങ്ങളിലാണ് പാകിസ്താന്‍ ആക്രമണം നടന്നത്. ഡ്രോണുകളും യുദ്ധവിമാനങ്ങളും മിസൈലുകളുമായും, ജമ്മുവില്‍ കരമാര്‍ഗവും ആക്രമണം നടന്നു. ഇതിനെ ശക്തമായി പ്രതിരോധിച്ച ഇന്ത്യ ഡ്രോണുകളും വിമാനങ്ങളും തകര്‍ത്തു. രണ്ട് പാക് പൈലറ്റുമാരെ ഇന്ത്യ പിടിച്ചെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: BSF foils infiltration in Samba border

dot image
To advertise here,contact us
dot image