ബഹാവൽപൂർ, മുരിഡ്കെ; ഇന്ത്യ ഇവിടങ്ങളിൽ തിരിച്ചടിക്കാനുള്ള കാരണമെന്ത്?

ബഹാവൽപൂരിലും മുരിഡ്കെയിലും മാത്രമായി ഇതുവരെയും 30ലധികം ഭീകരർ കൊല്ലപ്പെട്ടെന്നാണ് വിവരം

dot image

ന്യൂ ഡൽഹി: മെയ് ഏഴ് അർധരാത്രിയിലാണ് പഹൽഗാം ആക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടിയായി 'ഓപ്പറേഷൻ സിന്ദൂർ' ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഒമ്പത് ഭീകരകേന്ദ്രങ്ങളെ ഒരേ സമയം അക്രമിക്കുകയായിരുന്നു ഇന്ത്യ. ശ്വാസം വിടാനുള്ള നൊടിയിട പോലും നൽകാതെ ഈ കേന്ദ്രങ്ങളെയെല്ലാം ഇന്ത്യ തരിപ്പണമാക്കി. ഇതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളായിരുന്നു ബഹാവൽപൂരും മുരിഡ്കെയും.

ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനമാണ് ഇന്ത്യ തകർത്തത്. മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും തകർത്തു. ഈ രണ്ട് കേന്ദ്രങ്ങളും തകർക്കുക ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളതായിരുന്നു.

രാജ്യത്ത് ഏറെ ഭീകരാക്രമണങ്ങൾ നടത്തിയ സംഘടനയാണ് ജയ്ഷെ ഇ മൊഹമ്മദ്. ജയ്ഷെയുടെ തലവൻ മസൂദ് അസറാണ്‌. 1994ൽ കശ്മീരിൽ വിഘടനവാദവും ഭീകരവാദവും പ്രോത്സാഹിപ്പിച്ചതിന് പിന്നാലെ ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ 1999ൽ കാണ്ഡഹാർ വിമാന റാഞ്ചലിന് പിന്നാലെ ഇന്ത്യക്ക് മസൂദ് അസറിനെ വിട്ടുകൊടുക്കേണ്ടിവന്നു.

വലിയ വിലയാണ് മസൂദിനെ വിട്ടുകൊടുക്കേണ്ടിവന്നതിൽ ഇന്ത്യക്ക് തുടർന്ന് നൽകേണ്ടിവന്നത്. 2000ത്തിൽ കശ്മീരിൽ സൈനികർക്ക് നേരെയുണ്ടായ ചാവേറാക്രമണം, 2001ൽ ജമ്മു കശ്മീർ നിയമസഭയിലെ ബോംബാക്രമണം, അതേവർഷം തന്നെയുണ്ടായ പാർലമെന്റ് ആക്രമണം, 2016ലെ പത്താൻകോട്ട്, ഉറി, 2019ലെ പുൽവാമ എന്നീ ആക്രമണങ്ങൾക്ക് പിന്നിലെല്ലാം മസൂദ് അസർ, മോചിതനായതിന് ശേഷം സ്ഥാപിച്ച ജയ്ഷെ ഇ മൊഹമ്മദ് ആയിരുന്നു.

മുരിഡ്കയിലെ ആക്രമണവും ഇന്ത്യയെ സംബന്ധിച്ച ഏറെ പ്രധാനമാണ്. പാകിസ്താനിലെ 'ടെറർ നഴ്സറി' എന്നറിയപ്പെടുന്ന സ്ഥലമാണ് മുരിഡ്കെ. ലഷ്കർ ഇ തൊയ്ബയുടെ വിളനിലം. പഹൽഗാം ആക്രമണത്തിന് പിന്നാലെ ലഷ്കർ ആണെന്നും, ആശയകേന്ദ്രം ലഷ്‌കർ തലവൻ ഹാഫിസ് സയീദുമാണെന്ന് ഇന്ത്യ കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ ഈ മറുപടി ഇന്ത്യയെ സംബന്ധിച്ച് അത്യന്താപേക്ഷിതമായിരുന്നു. ബഹാവൽപൂരിലും മുരിഡ്കെയിലും മാത്രമായി ഇതുവരെയ്ക്കും 30ലധികം ഭീകരർ മരിച്ചുവെന്നാണ് വിവരം.

Content Highlights: why india relaliated at Bahawalpur and Muridke?

dot image
To advertise here,contact us
dot image