
ബീഹാർ: ബീഹാറിലെ കതിഹാർ ജില്ലയിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടവർ. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
കതിഹാർ ജില്ലയിലെ സമേലി ബ്ലോക്ക് ഓഫീസിന് സമീപത്ത് എൻഎച്ച് 31ൽ വെച്ച് എതിർ ദിശയിൽ നിന്ന് വന്ന ട്രാക്ടറിലേക്ക് ഇവർ സഞ്ചരിച്ചിരുന്ന വാഹനം വന്ന് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും എട്ട് പേരും മരിച്ചു.
രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
Content Highlights:Eight people died in a collision between a car and a tractor in Bihar's Katihar district