'ഇപ്പോഴല്ല, പറയാനുള്ളത് നാളെ പറയും'; പറയേണ്ട ദിവസം നാളെ കഴിഞ്ഞു വരുമെന്ന് കെ സുധാകരന്‍

ആ സമയത്ത് മാധ്യമങ്ങളെ കാണാമെന്നും സുധാകരന്‍

dot image

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് കെ സുധാകരന്‍. പറയാനുള്ളത് നാളെ പറയുമെന്നും പറയേണ്ട ദിവസം നാളെ കഴിഞ്ഞു വരുമെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ആ സമയത്ത് മാധ്യമങ്ങളെ കാണാമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ കെപിസിസി നേതൃമാറ്റത്തില്‍ പിടിവാശി തുടരുകയാണ് സുധാകരന്‍. അധ്യക്ഷപദം ഒഴിയില്ലെന്ന നിലപാടിലാണ് കെ സുധാകരന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കമാന്റ് തീരുമാനത്തെ സ്വാധീനിക്കുന്നതിനായി നേതാക്കളുടെ പിന്തുണ കെ സുധാകരന്‍ തേടിയെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം സമ്പൂര്‍ണ നേതൃമാറ്റം എന്നതിന്റെ അടിസ്ഥാനത്തില്‍ കെ സുധാകരനെ മാറ്റാന്‍ തന്നെയാണ് ഹൈക്കമാന്റിന്റെ തീരുമാനമെന്നാണ് അറിയാന്‍ കഴിയുന്നത്. കെ സുധാകരന്‍ നടത്തിയ പരസ്യ പ്രതികരണങ്ങളില്‍ ഹൈക്കമാന്റിന് കടുത്ത അതൃപ്തിയുണ്ട്. സുധാകരന്‍ നടത്തിയിരുന്ന പല പ്രതികരണങ്ങളും അനവസരത്തിലായിരുന്നെന്നും സുധാകരന്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുവെന്നുമാണ് ഹൈക്കമാന്റ് വിലയിരുത്തുന്നു. ഏത് സമയവും നേതൃമാറ്റ പ്രഖ്യാപനം ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് വേണം കരുതാന്‍.

ആന്റോ ആന്റണിയെ അധ്യക്ഷനാക്കി പുതിയ കമ്മറ്റിയെ രൂപീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനേയും, തദ്ദേശ തിരഞ്ഞെടുപ്പിനേയും നേരിടാനാണ് നേതൃത്വത്തിന്റെ തീരുമാനം. നേതൃമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെ സുധാകരനെ മല്ലികാര്‍ജുന്‍ ഖര്‍ഗയെയും രാഹുല്‍ ഗാന്ധിയും അറിയിച്ചിരുന്നതാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു വിവരങ്ങളും തനിക്ക് ലഭിച്ചിട്ടില്ല എന്നാണ് കെ സുധാകരന്റെ വാദം.

Content Highlights: K Sudhakaran reaction on KPCC President

dot image
To advertise here,contact us
dot image