
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയിലെ പാകിസ്ഥാൻ പൗരന്മാർ തിരികെ പാകിസ്താനിലേക്ക് തന്നെ മടങ്ങണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെതിരെ ആറംഗ കുടുംബത്തിന്റെ ഹര്‍ജി. ഹര്‍ജിക്കാരുടെ രേഖകള്‍ പരിശോധിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ ജമ്മു കശ്മീര്‍ ഹൈക്കോടതിയെ സമീപിക്കാം. അതുവരെ കുടുംബത്തിനെതിരെ കടുത്ത നടപടികള്‍ പാടില്ലെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ഏപ്രില്‍ 22-നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു. ഇതിനുമറുപടിയെന്നോണം പാകിസ്താന്‍ വ്യോമപാതകള്‍ അടച്ചിരുന്നു. പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ച് ആറുദിവസത്തിന് ശേഷമാണ് ഇന്ത്യ വ്യോമാതിര്‍ത്തി അടയ്ക്കുന്നത്.
26 പേരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിലുള്‍പ്പെട്ട ഓരോ ഭീകരനെയും കണ്ടെത്തി അവര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറം വലിയ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. പിന്നാല കടുത്ത നടപടികളാണ് പാകിസ്താനെതിരെ ഇന്ത്യ കൈകൊണ്ടത്. പാകിസ്ഥാൻ പൗരന്മാരെ തിരിച്ചയക്കുന്നത് ഉൾപ്പടെ 8 സുപ്രധാന തീരുമാനങ്ങളായിരുന്നു കേന്ദ്ര സർക്കാർ സ്വീകരിച്ചത്.
Content Highlights- 'We should return to Pakistan'; Petition of a family of six against the central government's directive