തിരുപ്പൂരിലെ നഴ്‌സിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ഭര്‍ത്താവ്; അറസ്റ്റ്

മധുരൈ സ്വദേശിനി ചിത്രയെ കൊലപ്പെടുത്തിയ ഭർത്താവ് രാജേഷ് ഖന്നയാണ് പിടിയിലായത്

dot image

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ നഴ്സിന്റെ കൊലപാതകത്തില്‍ ഭർത്താവ് അറസ്റ്റില്‍. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു നഴ്‌സിന്റെ മൃതദേഹം കണ്ടെത്തിയത്. മധുരൈ സ്വദേശിനി ചിത്രയെ കൊലപ്പെടുത്തിയ ഭർത്താവ് രാജേഷ് ഖന്നയാണ് പിടിയിലായത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

മധുരൈയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. രാജേഷ് ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു ചിത്രയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലയും കൈകളും കല്ല് കൊണ്ട് തല്ലിച്ചതച്ച നിലയിലായിരുന്നു. തിരുപ്പൂർ പല്ലടത്തെ സ്വകാര്യ ക്ലിനിക്കിലെ നഴ്‌സായിരുന്നു ചിത്ര.

Content Highlights: Husband arrested in Nurse's death at Tamilnadu

dot image
To advertise here,contact us
dot image