
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ലഷ്‌കറെ തൊയിബ ഭീകരന്‍ ഹാഷിം മൂസയെ പിടികൂടാന്‍ സുരക്ഷാ ഏജന്‍സികളുടെ നീക്കം സജീവം. ജമ്മു കശ്മീരില്‍ തന്നെ ഹാഷിം മൂസയുണ്ടെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍.
തെക്കന്‍ കശ്മീരിലെ വനങ്ങളില്‍ എവിടെയോ ഒളിച്ചിരിക്കുകയാണെന്നും അയാളെ കണ്ടെത്താന്‍ സമഗ്രമായ ഓപ്പറേഷന്‍ ആരംഭിച്ചതായും സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. അതേ സമയം ഇയാള്‍ പാകിസ്താനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും ഉണ്ട്.
ഹാഷിം മൂസയെക്കുറിച്ച് ഏതെങ്കിലും എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ജമ്മു കശ്മീര്‍ പൊലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സ്ഥാപിക്കുന്നതിനായി ഹാഷിം മൂസയെ ജീവനോടെ അറസ്റ്റ് ചെയ്യുകയാണ് ലക്ഷ്യമെന്ന് സുരക്ഷാ ഏജന്‍സി അറിയിച്ചു. പാകിസ്താന്റെ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിലെ പാരാ കമാന്‍ഡോ ആയി ഹാഷിം മൂസ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയില്‍ ചേര്‍ന്ന് ഭീകരാക്രമണത്തില്‍ പങ്കെടുത്തു. 2023ല്‍ ഇന്ത്യയിലേക്ക് കടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Content Highlights: security establishment have said Hashim Moosa is hiding somewhere in the forests of south Kashmir