വിവാഹേതര ബന്ധം; ദമ്പതികളെ രണ്ടര വയസുകാരൻ്റെ മുന്നിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

കർണാടക സ്വദേശികളായ രാജു കലേശ്വർ ഭാര്യ ശാരിക കലേശ്വർ എന്നിവരാണ് കൊല്ലപ്പെട്ടത്

dot image

ബെംഗളുരു: കർണാടക ബീദ​റിൽ ദമ്പതികളെ രണ്ട് വയസുകാരൻ്റെ മുന്നിൽ വെച്ച് ​​​​കഴുത്തറുത്തു കൊലപ്പെടുത്തി. കർണാടക സ്വദേശികളായ രാജു കലേശ്വർ, ഭാര്യ ശാരിക കലേശ്വർ എന്നിവരാണ് കൊല്ലപ്പെട്ടത്. രാജു കലേശ്വറിൻ്റെ വിവാഹേതര ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രാജുവിന് സ്വന്തം ​ഗ്രാമത്തിലെ തന്നെ മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു. ഇത് രാജുവിൻ്റെ ഭാര്യയായ ശാരിക കലേശ്വറിനും അറിയാമായിരുന്നു. ഇതിൻ്റെ പേരിൽ ഇരുവരും തമ്മിൽ സ്ഥിരം തർക്കങ്ങളും ഉണ്ടാവാറുണ്ട്.

ഇതിനിടയിൽ രാജുവുമായ ബന്ധത്തിലായിരുന്ന പെൺകുട്ടിയുടെ കുടംബവുമായുള്ള തർക്കത്തിന് ഒടുവിൽ ഭാര്യയായ ശാരികയ്ക്കും കുട്ടിക്കും രാജുവിനൊപ്പം മുബൈയിലേക്ക് താമസം മാറേണ്ടി വന്നിരുന്നു. വീട് മാറിയിട്ടും പ്രശ്നങ്ങൾ തുടർന്നു. അങ്ങനെയിരിക്കെയാണ് പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞു രാജുവിന് ബന്ധമുണ്ടായിരുന്ന പെൺകുട്ടിയുടെ ബന്ധുകൾ ഇരുവരെയും ​ഗ്രാമത്തിന് പുറത്ത് വെച്ച് ചർച്ചയ്ക്ക് വിളിച്ചത്.

മകനുമായി സ്ഥലത്തെത്തിയ രാജുവും ശാരികയും ചർച്ചയ്ക്കെത്തിയതും പെൺകുട്ടിയുടെ ബന്ധുകൾ ഇരുവരെയും ആക്രമിക്കുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തു. ഇരുവരുടെയും കുട്ടിയുടെ മുന്നിൽ വെച്ചായിരുന്നു കൊലപാതകം. പിന്നാലെ കൊലപാതകത്തിന് നേതൃത്വം നൽകിയ ദത്താത്രേയ, താക്കൂർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജുവുമായ ബന്ധമുണ്ടായിരുന്നു പെൺകുട്ടിയുടെ സഹോദരനാണ് ദത്താത്രേയ.

Content Highlights- Couple murdered in front of two-and-a-half-year-old son for extramarital affair

dot image
To advertise here,contact us
dot image