
May 22, 2025
04:01 PM
ചെന്നൈ: ചെന്നൈയിൽ കാറിൽ പിന്തുടർന്ന് പെൺകുട്ടികളെ ഭയപ്പെടുത്തി യുവാക്കളുടെ സംഘം. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിൽ ഡിഎംകെയുടെ കൊടി വെച്ച കാറിലാണ് യുവാക്കളുടെ സംഘം പെൺകുട്ടികളെ പിന്തുടർന്നത്. പെൺകുട്ടികളുടെ പരാതിയിൽ കേസെടുത്ത പൊലീസ് മൂന്നു സംഘമായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്.
ജനുവരി 25ന് രാത്രി ആയിരുന്നു പെൺകുട്ടികൾ സഞ്ചരിച്ച കാറിനെ ഏഴംഗ സംഘം എസ്‌യുവിയിൽ പിന്തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജനുവരി26-ാം തീയതി പെൺകുട്ടികൾ കാനത്തൂർ പൊലീസിൽ പരാതി നൽകി. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പറ്റിയുള്ള യാതൊരുവിധ വിവരവും പൊലീസിന് ലഭിച്ചിട്ടില്ല.
ഭാരതീയന്യായസംഹിത 126(2), 296(ബി), 324(2), 351(2) എന്നീ വകുപ്പുകളും തമിഴ്‌നാട് സ്ത്രീപീഡന നിരോധന നിയമത്തിലെ സെക്ഷൻ 4 പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം പ്രതികൾക്ക് ഡിഎംകെയുമായി ബന്ധമുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്.
Content Highlights :car with a DMK flag on it, chased and scared the girls, terror atmosphere in Chennai at night