പൗരത്വഭേദഗതി നിയമപ്രകാരം രാജ്യത്ത് ആദ്യമായി പൗരത്വം അനുവദിച്ചു

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര് ഭല്ല പതിനാല് പേര്ക്ക് പൗരത്വ സര്ട്ടിഫിക്കറ്റ് കൈമാറി

പൗരത്വഭേദഗതി നിയമപ്രകാരം രാജ്യത്ത് ആദ്യമായി പൗരത്വം അനുവദിച്ചു
dot image

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമപ്രകാരം രാജ്യത്ത് ആദ്യമായി പൗരത്വ സര്ട്ടിഫിക്കറ്റ് നല്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര് ഭല്ല പതിനാല് പേര്ക്ക് പൗരത്വ സര്ട്ടിഫിക്കറ്റ് കൈമാറി. പൗരത്വത്തിനായി അപേക്ഷിക്കുന്ന ഔദ്യോഗിക പോര്ട്ടലിലൂടെയായിരുന്നു അപേക്ഷ പരിഗണിച്ചത്. ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 300 പേര്ക്ക് സിഎഎ നിയമപ്രകാരം പൗരത്വം അനുവദിച്ചെന്നും സിഎഎ രാജ്യത്തിന്റെ നിയമമായി മാറിയെന്നും അമിത് ഷാ വ്യക്തമാക്കി.

രാജ്യവ്യാപക പ്രതിഷേധങ്ങള്ക്കിടെ 2019 ഡിസംബറിലാണ് നരേന്ദ്രമോദി സര്ക്കാര് പൗരത്വഭേദഗതി നിയമം പാര്ലമെന്റില് പാസാക്കിയത്. പൗരത്വഭേദഗതി നിയമപ്രകാരം 2014 ഡിസംബര് 31-ന് മുമ്പ് ബംഗ്ലാദേശ്, പാകിസ്താന്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില് നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യന് മതവിഭാഗങ്ങളില് പെട്ടവര്ക്ക് ഇന്ത്യന് പൗരത്വം ലഭിക്കും.

dot image
To advertise here,contact us
dot image