സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

സൽമാൻ ഖാൻ കേസിൽ കസ്റ്റഡിയിൽ ഇരിയ്ക്കേ ഒരു പ്രതി മരിച്ചിരുന്നു

സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
dot image

മുംബൈ: നടൻ സൽമാൻ ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിർത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. രാജസ്ഥാൻ സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയ പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയത് മുഹമ്മദ് ചൗധരിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിയെ മുംബൈയിൽ എത്തിച്ച് കോടതിയിൽ ഹാജരാക്കും. കേസിൽ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ് മുഹമ്മദ് ചൗധരി.

നൃത്തം ചെയ്യുന്ന മോദിയും മമതയും; കേസെടുത്ത്കൊല്ക്കത്ത പൊലീസ്, വീഡിയോ പങ്കുവെച്ച് മോദി

സൽമാൻ ഖാൻ കേസിൽ കസ്റ്റഡിയിൽ ഇരിയ്ക്കേ ഒരു പ്രതി മരിച്ചിരുന്നു. മെയ് ഒന്ന് ബുധനാഴ്ചയാണ് അനുജ് തപൻ മരിക്കുന്നത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇയാൾ മരിക്കുന്നത് എന്നാണ് മുംബൈ പൊലീസ് അറിയിച്ചിരുന്നത്. എന്നാൽ പൊലീസ് കസ്റ്റഡിയിൽ വച്ചു അനുജിനെ കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

dot image
To advertise here,contact us
dot image