
May 28, 2025
11:11 AM
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ട് ജെഡിഎസ്. കോലാർ, മണ്ഡ്യ, ഹാസൻ സീറ്റുകളാണ് ആവശ്യപ്പെട്ടത്. ആഭ്യന്തര മന്ത്രി അമിത് ഷായുമായി എച്ച് ഡി കുമാരസ്വാമി കൂടിക്കാഴ്ച നടത്തി. കുമാരസ്വാമിക്ക് അമിത് ഷാ ഉറപ്പ് നല്കിയില്ലെന്നും സംസ്ഥാന ബിജെപി നേതാക്കളുമായി ആലോചിച്ച ശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മറുപടി നൽകാമെന്ന് പറഞ്ഞതായുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ശനിയാഴ്ച ഡൽഹിയിലെത്തിയ കുമാരസ്വാമി അമിത് ഷായെ കണ്ടതിന് ശേഷം വൈകുന്നേരത്തോടെ ബെംഗളൂരുവിലേക്ക് തിരിച്ചു. യോഗത്തിൽ എന്താണ് സംഭവിച്ചതെന്ന വിവരം മാധ്യമപ്രവർത്തകരുമായി പങ്കുവയ്ക്കാൻ അദ്ദേഹം തയ്യാറായില്ല.