ഷക്കീലയ്ക്ക് വളർത്തുമകളുടെ മര്ദനം; പൊലീസ് കേസെടുത്തു

അഭിഭാഷക സൗന്ദര്യയുടെ പരാതിയില് ചെന്നൈ കോയമ്പേട് പൊലീസാണ് കേസെടുത്തത്

ഷക്കീലയ്ക്ക് വളർത്തുമകളുടെ മര്ദനം; പൊലീസ് കേസെടുത്തു
dot image

ചെന്നൈ: നടി ഷക്കീലയ്ക്ക് വളര്ത്തുമകളുടെ മർദനം. ഷക്കീലയുടെ അഭിഭാഷകയ്ക്കും മർദനമേറ്റു. വളര്ത്തുമകൾ ശീതളിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയുടെ പരാതിയില് ചെന്നൈ കോയമ്പേട് പൊലീസാണ് കേസെടുത്തത്. സൗന്ദര്യയെ ചെന്നൈയിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

എന്നാൽ ഷക്കീലയ്ക്കെതിരെ ശീതളിന്റെ ബന്ധുക്കളും പൊലീസില് പരാതി നല്കിയിട്ടുണ്ട്. ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് നടി ഷക്കീല താമസിക്കുന്നത്. ഇവിടുത്തെ ഷക്കീലയുടെ വസതിയില് വച്ച് ഇടവരും തമ്മില് തര്ക്കമുണ്ടാവുകയും ഇത് മര്ദനത്തിലേക്ക് നീങ്ങുകയുമായിരുന്നു. പിന്നീട് ശീതള് വീടുവിട്ട് പോയെന്നാണ് വിവരം. കുടുംബ പ്രശ്നങ്ങളും പണത്തെക്കുറിച്ചുള്ള തര്ക്കവുമാണ് സംഘര്ഷത്തിലേക്ക് നീങ്ങിയതെന്നാണ് വിവരം.

dot image
To advertise here,contact us
dot image