അല്ലു സിനിമാസിന്റെ ചുമരില്‍ എല്‍ജെപിയുടെ ചിത്രവും, ആവേശത്തില്‍ മലയാളി പ്രേക്ഷകര്‍

അല്ലു സിനിമാസിന്റെ പുതിയ തീയേറ്റര്‍ കോംപ്ലക്‌സില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്

അല്ലു സിനിമാസിന്റെ ചുമരില്‍ എല്‍ജെപിയുടെ ചിത്രവും, ആവേശത്തില്‍ മലയാളി പ്രേക്ഷകര്‍
dot image

തെലുങ്ക് സിനിമയുടെ യൂത്ത് ഐക്കണ്‍ അല്ലു അര്‍ജുന്‍ സിനിമാ രംഗത്ത് വന്‍ നേട്ടം കൈവരിക്കുനത്തിനൊപ്പം ബിസിനസ് മേഖലയിലും വന്‍ കുതിച്ചു ചാട്ടമാണ് നടത്തുന്നത്. അല്ലു അരര്‍ജുന്റെ പുതിയ സംരംഭമാണ് 'അല്ലു സിനിമാസ്' എന്ന തീയേറ്റര്‍ കോംപ്ലക്‌സ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡോള്‍ബി സിനിമാ സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള തീയേറ്റര്‍ കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. തീയേറ്റര്‍ ഉദ്ഘാടന വീഡിയോ പുറത്തിറങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രദ്ധിച്ചത് തീയേറ്ററില്‍ ചുവരുകളില്‍ പതിപ്പിച്ച സംവിധായകരുടെ ചിത്രങ്ങളാണ്.

ലോകപ്രശസ്തരായ ഹോളിവുഡ് സംവിധായകര്‍ക്കൊപ്പം ഇന്ത്യന്‍ സിനിമയിലെ സംവിധായകരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളി സംവിധായകരുടെ പ്രതിനിധിയായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മണിരത്‌നം, രാജ്കുമാര്‍ ഹിരാനി, വെട്രിമാരന്‍, പ്രശാന്ത് നീല്‍, ഋഷബ് ഷെട്ടി തുടങ്ങിയവരുടെ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത് അല്ലു സിനിമാസ് ക്രീയേറ്റീവ് സിനിമകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതു കൊണ്ടാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഇതിനോടൊപ്പം വിമര്‍ശനങ്ങളും ഉയരുന്നുണ്ട്് ഷങ്കറിനെ ഒഴിവാക്കി അറ്റ്ലീയെ ഉള്‍പ്പെടുത്തിയതും കന്നഡയിലേ ഉപേന്ദ്രയെ ഒഴിവാക്കി ഋഷഭ് ഷെട്ടിയെ ഉള്‍പ്പെടുത്തിയതൊക്കെയാണ് ആരാധകരെ ചൊടിപ്പിച്ചത്. ഗീതാ ആര്‍ട്സ് എന്ന പ്രൊഡക്ഷന്‍ ഹൗസിന് പിന്നാലെയാണ് അല്ലു സിനിമാസ് എത്തുന്നത്.'അല്ലു' എന്ന ബ്രാന്‍ഡിനെ ആഗോളതലത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം സംരംഭങ്ങളെന്ന് ഉദ്ഘാടന വേളയില്‍ അല്ലു അര്‍ജുന്‍ വ്യക്തമാക്കി.

Content Highlights: Lijo Jose Pellissery's film also included in Allu Cinemas' new theater complex

dot image
To advertise here,contact us
dot image