'മാമ' ഔട്ട്; മധ്യപ്രദേശില് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു

ഹരിയാന മുഖ്യമന്ത്രിയായ മനോഹര് ലാല് ഖട്ടര് ഉള്പ്പെടുന്ന മൂന്നംഗ നിരീക്ഷക സംഘം സംസ്ഥാനത്തെ എംഎല്എമാരുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം

'മാമ' ഔട്ട്; മധ്യപ്രദേശില് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു
dot image

ഭോപ്പാല്: മധ്യപ്രദേശില് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. മൂന്ന് തവണ ദക്ഷിണ ഉജ്ജെയ്ന് എംഎല്എ ആയ മോഹന് യാദവാണ് മധ്യപ്രദേശ് മുഖ്യമന്ത്രി. ഹരിയാന മുഖ്യമന്ത്രിയായ മനോഹര് ലാല് ഖട്ടര് ഉള്പ്പെടുന്ന മൂന്നംഗ നിരീക്ഷക സംഘം സംസ്ഥാനത്തെ എംഎല്എമാരുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം. ഉജ്ജെയിനില് നിന്നുള്ള പ്രബല ഒബിസി നേതാവാണ് മോഹന് യാദവ്.

പാർലമെന്റ് അംഗത്വം റദ്ദാക്കിയതിൽ മഹുവ മൊയ്ത്ര സുപ്രീം കോടതിയിലേക്ക്

രാജേന്ദ്ര ശുക്ല, ജഗദീഷ് ദിയോറ എന്നിവര് ഉപമുഖ്യമന്ത്രിമാരാകും. ഇന്ന് രാവിലെ 11. 30 ഓടെയാണ് ഖട്ടര്, ഒബിസി മോര്ച്ച തലവന് കെ ലക്ഷ്മണ്, സെക്രട്ടറി ആശ ലക്റ എന്നിവര് ഭോപ്പാലിലെത്തിയത്. തുടര്ന്ന് വസതിയിലെത്തി മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാനുമായി കൂടിക്കാഴ്ച്ച നടത്തി.

ശിവരാജ് സിംഗ് ചൗഹാന് മന്ത്രിസഭയില് ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു മോഹന് യാദവ്. താനൊരു പാര്ട്ടി പ്രവര്ത്തകന് മാത്രമാണെന്നും അവസരം തന്നതിന് നന്ദിയെന്നും മോഹന് യാദവ് പ്രതികരിച്ചു.

dot image
To advertise here,contact us
dot image