ജനവിധി ഇന്നറിയാം; നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ അൽപസമയത്തിനകം

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ കോൺഗ്രസ് - ബിജെപി നേർക്കുനേർ പോരാട്ടമാണ്. രാജസ്ഥാൻ, ഛത്തിസ്ഗഡ് എന്നിവിടങ്ങളിൽ കോൺഗ്രസിനാണ് എക്സിറ്റ് പോൾ ഫലങ്ങൾ മുൻതൂക്കം നൽകുന്നത് എങ്കിലും ആത്മവിശ്വാസത്തിൽ തന്നെയാണ് ബിജെപി.

ജനവിധി ഇന്നറിയാം; നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ അൽപസമയത്തിനകം
dot image

ഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ കോൺഗ്രസ് - ബിജെപി നേർക്കുനേർ പോരാട്ടമാണ്. രാജസ്ഥാൻ, ഛത്തിസ്ഗഡ് എന്നിവിടങ്ങളിൽ കോൺഗ്രസിനാണ് എക്സിറ്റ് പോൾ ഫലങ്ങൾ മുൻതൂക്കം നൽകുന്നത് എങ്കിലും ആത്മവിശ്വാസത്തിൽ തന്നെയാണ് ബിജെപി.

മധ്യപ്രദേശിൽ ബിജെപിക്ക് തുടർഭരണം ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. തെലങ്കാനയിൽ കോൺഗ്രസ് - ബിആർഎസ് മത്സരമാണ്. തെലങ്കാനയിൽ ബിആർഎസിന്റെ കുതിരക്കച്ചവട രാഷ്ട്രീയം അടക്കം കോൺഗ്രസ് ആരോപിക്കുന്നുണ്ട്. നാല് സംസ്ഥാനങ്ങളിലേക്കും കോൺഗ്രസ് നിരീക്ഷകരെ അയച്ചു കഴിഞ്ഞു.

മധ്യപ്രദേശില് 230 സീറ്റുകളിലാണ് മത്സരം. രാജസ്ഥാനില് 199 സീറ്റുകളിലെയും ഛത്തീസ്ഗഡില് 90 സീറ്റുകളിലേയും തെലങ്കാനയിലെ 199 സീറ്റുകളിലെയും ജനവിധിയാണ് ഇന്ന് അറിയുക. മിസോറാമിന്റെ വോട്ടെണ്ണല് തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. ക്രിസ്ത്യന് ഭൂരിപക്ഷ പ്രദേശമായ മിസോറാമില് ഞായറാഴ്ച പ്രാര്ത്ഥനയടക്കമുള്ള ചടങ്ങുകള് നടക്കാനുള്ളത് ചൂണ്ടിക്കാട്ടി, വോട്ടെണ്ണൽ മാറ്റണമെന്ന് നിരവധി പേർ ആവശ്യമുന്നയിച്ചിരുന്നു. തുടര്ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

dot image
To advertise here,contact us
dot image