
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്താണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ പ്രതികരിച്ച് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദ്-ഉൽ-മുസ്ലിമീൻ (എഐഎംഐഎം) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. രാഹുൽ ഗാന്ധിയ്ക്ക് 50 വയസ്സ് കടന്നു. ഏകാന്തത നിങ്ങളെ അലട്ടുന്നുണ്ടാവുമെന്ന് ഉവൈസി പരിഹസിച്ചു. മോദിക്ക് രണ്ട് സുഹൃത്തുക്കളുണ്ട്, ഉവൈസിയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവുമാണെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ഒവൈസി രംഗത്തെത്തിയത്.
നവംബർ 25 ന് തെലങ്കാനയിൽ നടന്ന പൊതുയോഗത്തിൽ ബിജെപിയും ബിആര്‍എസും എഐഎംഎമ്മും ഒരേ തൂവല്‍പക്ഷികളാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി സംസാരിക്കുന്നതിന് മുമ്പ് ചിന്തിക്കണമെന്ന് ഉവൈസി പറഞ്ഞു. 'രാഹുൽ ഗാന്ധി സംസാരിക്കുന്നതിന് മുമ്പ് ചിന്തിക്കൂ, നിങ്ങൾക്ക് 50 വയസ്സ് കടന്നു. ഏകാന്തത നിങ്ങളെ അലട്ടുന്നുണ്ടാവും. അത് നിങ്ങളുടെ തീരുമാനമാണ്. ആരുടെയും ജീവിതത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. ആരെയും ശല്യപ്പെടുത്തില്ല, പക്ഷേ ആരെങ്കിലും ഞങ്ങളെ കളിയാക്കുകയാണെങ്കിൽ ഞങ്ങൾ വെറുതെ വിടില്ല', എഐഎംഐഎം മേധാവി പറഞ്ഞു.
അബിഗേലിനെ ഇന്ന് വീട്ടിൽ കൊണ്ടുവരില്ല; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുംമോദി പ്രധാനമന്ത്രിയാകണമെന്ന് കെസിആർ ആഗ്രഹിക്കുന്നു, കെസിആർ മുഖ്യമന്ത്രിയാകണമെന്ന് മോദി ആഗ്രഹിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ആദ്യം തെലങ്കാനയിൽ ബിആർഎസിനെയും തുടർന്ന് കേന്ദ്രത്തിൽ ബിജെപിയെയും പരാജയപ്പെടുത്തുകയാണ് കോൺഗ്രസ് പാർട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.